InternationalLatest

അനീതികളെ മറികടക്കാന്‍ ദൈവത്തിലേക്ക് മടങ്ങുക ; ഈസ്റ്റര്‍ ദിനത്തില്‍ ആഹ്വാനവുമായി മാര്‍പ്പാപ്പ

“Manju”

 

റോം : ലോകത്ത് നടക്കുന്ന എല്ലാ യുദ്ധങ്ങളും അവസനാപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പ.

റഷ്യന്‍ ആക്രമണം നേരിടുന്ന യുക്രെയ്‌നെയും അവിടത്തെ ജനതയെയും രക്തസാക്ഷികള്‍ എന്ന് മാര്‍പ്പാപ്പ വിശേഷിപ്പിച്ചു. പ്രത്യാശയുടെ സന്ദേശവുമായി ലോകമെമ്ബാടുമുളള ക്രിസ്തീയ വിശ്വാസികള്‍ക്ക് ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലക്കയില്‍ നടന്ന ഈസ്റ്റര്‍ദിന ശുശ്രൂഷകള്‍ക്ക് മാര്‍പ്പാപ്പ നേതൃത്വം നല്‍കി.

യുദ്ധത്തിന്റെ മഞ്ഞ് മൂടിയ കാറ്റിനെയും മറ്റ് അനീതികളെയും മറികടക്കാന്‍ ദൈവത്തിലേക്ക് തിരിയണമെന്ന് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. ബന്ധങ്ങളെ ശിഥിലമാക്കുന്ന സംഘര്‍ഷങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നു. മിടുക്കരും ശക്തരും മാത്രം മുന്നോട്ട് പോകുന്ന ലോകക്രമത്തില്‍ അപകട സാധ്യത ഏറെയാണ്. യുക്രയ്ന്‍ ജനതയ്ക്കുള്ള പൂര്‍ണ പിന്തുണ മാര്‍പ്പാപ്പ ആവര്‍ത്തിച്ചു. 8000 പേരാണ് ചടങ്ങുകളില്‍പങ്കെടുത്തത്.

ശ്വാസകോശ അസുഖങ്ങളെ തുടര്‍ന്നുള്ള ചികിത്സയ്ക്ക് ശേഷം കഴിഞ്ഞയാഴ്ച ആശുപത്രി വിട്ട ഫ്രാന്‍സിസ് മാര്‍പ്പാപ്പ് ഡോക്ടര്‍മാരുടെ കനത്ത നിരീക്ഷണത്തിലാണ് ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്ക് നേൃതൃത്വം നല്‍കിയത്.ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രത്യാശയേകുന്ന തിരുനാളില്‍ സമാധാനത്തിന്റെയും സഹനത്തിന്റെയും മാഹാത്മ്യത്തിലൂന്നിയായിരുന്നും ഫ്രാന്‍സീസ് പാപ്പയുടെ സന്ദേശം

യേശു ക്രിസ്തു മരിച്ച്‌ മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റതിന്റെ ആഘോഷമായാണ് ക്രൈസ്തവര്‍ ഈസ്റ്റര്‍ ദിനം ആഘോഷിക്കുന്നത്. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ പളളികളില്‍ ആരാധനയോട് കൂടി ഈസ്റ്റര്‍ ആഘോഷം ആരംഭിച്ചു. മനുഷ്യരാശിക്കു വേണ്ടി കുരിശില്‍ മരിച്ച യേശു ക്രിസ്തു മരിച്ചവര്‍ക്കിടയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് ലോകത്തിന് രക്ഷ പ്രദാനം ചെയ്‌തെന്നാണ് വിശ്വാസം. 40 ദിവസത്തെ നോമ്ബ് മുറിച്ച്‌ വിരുന്നോട് കൂടി യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ ക്രൈസ്തവര്‍ ആഘോഷമാക്കുന്നു.

 

 

 

Related Articles

Back to top button