IndiaLatest

മുന്‍ പ്രധാനമന്ത്രി​​ കോവിഡ് രോഗമുക്​തനായി

“Manju”

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്​ നേതാവുമായ ഡോ. മന്‍മോഹന്‍ സിങ്​​ കോവിഡ് രോഗമുക്​തനായി. വ്യാഴാഴ്​ച അദ്ദേഹത്തെ ഡല്‍ഹി എയിംസില്‍നിന്ന്​ ഡിസ്​ചാര്‍ജ്​ ചെയ്​തു. ഏപ്രില്‍ 19നായിരുന്നു കോവിഡ്​ ബാധിച്ച്‌​ എയിംസിലെ ​ട്രോമ കെയറില്‍ പ്രവേശിപ്പിച്ചത്​.88കാരനായ മന്‍മോഹന്‍ സിങ് മാര്‍ച്ച്‌​ നാല്​, ഏപ്രില്‍ മൂന്ന്​ തീയതികളിലായി​ കോവാക്സിന്‍ ഡോസുകള്‍ സ്വീകരിച്ചിരുന്നു. കോവിഡ്​ പോസിറ്റീവായ ശേഷം മുന്‍കരുതലിന്‍റെ ഭാഗമായാണ്​ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.

Related Articles

Back to top button