IndiaKeralaLatest

ഇന്‍ജെന്യൂയിറ്റിയുടെ നാലാമത്തെ പറക്കല്‍ മാറ്റിവച്ച്‌ നാസ

“Manju”

പെര്‍സിവിയറന്‍സ് ചൊവ്വയില്‍; ലാന്റിങ് വീഡിയോയും ആദ്യ ശബ്ദറെക്കോര്‍ഡും  കൂടുതല്‍ ചിത്രങ്ങളും | NASA's Mars Perseverance Rover first audio video  more images from red planet
വാഷിംഗ്ടണ്‍: ചൊവ്വായിലേക്ക് പെര്‍സിവിയറന്‍സ് റോവറിനോപ്പം നാസ വിക്ഷേപിച്ച ഇന്‍ജെന്യൂയിറ്റി മാര്‍സ് ഹെലികോപ്റ്ററിന്‍റെ നാലാമത്തെ പറക്കല്‍ മാറ്റിവച്ചു. സോഫ്റ്റ്‌വെയര്‍ തകരാറിനെ തുടര്‍ന്നാണ് പറക്കല്‍ മാറ്റിവച്ചത്. അടുത്ത ദിവസം വീണ്ടും പറക്കലിന് ശ്രമിക്കുമെന്നും നാസ അറിയിച്ചു.

ഹെലികോപ്റ്റര്‍ സുരക്ഷിതമാണെന്നും വെള്ളിയാഴ്ച രാവിലെ 10.46ന് വീണ്ടും ഹെലികോപ്റ്റര്‍ പറത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നാസ അറിയിച്ചു.

ഏപ്രില്‍ 19നാണ് ഇന്‍ജെന്യൂയിറ്റി മാര്‍സ് ഹെലികോപ്റ്ററിന്‍റെ ആദ്യ പരീക്ഷണ പറത്തല്‍ നടത്തിയത്. ഇതിന്‍റെ തത്സമയ വിവരങ്ങള്‍ നാസ പുറത്തുവിട്ടിരുന്നു.

സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഹെലികോപ്റ്റര്‍ നേരത്തെ നിശ്ചയിച്ച പ്രകാരം മൂന്ന് മീറ്റര്‍ ഉയരത്തിലാണ് പറന്നുയര്‍ന്നത്. 30 സെക്കന്‍റ് നേരം ഉയര്‍ന്നു നിന്ന ഹെലികോപ്റ്റര്‍ പിന്നീട് താഴെ സുരക്ഷിതമായിറക്കി. ആകെ 39.1 സെക്കന്‍റ് നേരമാണ് ഇന്‍ജെന്യൂയിറ്റിയുടെ ആദ്യ പറക്കല്‍ നീണ്ടുനിന്നത്.

നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി വികസിപ്പിച്ച അല്‍ഗൊരിതം അടിസ്ഥാനമാക്കി തയാറാക്കിയ ഗതിനിയന്ത്രണ സംവിധാനങ്ങളും നിര്‍ദേശങ്ങളും അടിസ്ഥാനമാക്കി പൂര്‍ണമായും ഓട്ടോണമസ് ആയാണ് ഹെലിക്കോപ്റ്ററിന്‍റെ പറക്കല്‍ നടത്തിയത്.

നിലവില്‍ ഇന്‍ജെന്യൂയിറ്റി ഹെലികോപ്റ്ററില്‍ ശാസ്ത്ര പര്യവേക്ഷണ ഉപകരണങ്ങളൊന്നും തന്നെയില്ല. ഭാവിയില്‍ ചൊവ്വയിലെ ആകാശമാര്‍ഗമുള്ള പഠനങ്ങള്‍ക്ക് സഹായകമാവുന്ന ഉപകരണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള പരീക്ഷണമാണ് ഇത്.

ഇന്‍സൈറ്റ് ചൊവ്വയില്‍ | Kilivathil | Special | Deshabhimani | Thursday Dec  6, 2018

Related Articles

Back to top button