KeralaLatest

ധർമജൻ ബോള്‍ഗാട്ടിയും ഇ. ശ്രീധരനും ലീഡ് ചെയ്യുന്നു

“Manju”

15-ാം നിയമസഭയിലേക്കുള്ള വിധിയെഴുത്ത് ഫലങ്ങൾ പുറത്തുവരുമ്പോൾ രണ്ടിടത്ത് ലീ‍ഡ് ചെയ്ത് എൻഡിഎ. തിരഞ്ഞെടുപ്പ് വേളയിൽ ഏറ്റവുമധികം ശ്രദ്ധനേടിയ നേമത്ത് ഇരുമുന്നണികളേയും പിന്നിലാക്കി കുമ്മനം രാജശേഖരൻ ലീഡ് ചെയ്യുകയാണ്. ഇവിടെ എൽ‌ഡിഎഫ് രണ്ടാം സ്ഥാനത്തും കോൺഗ്രസ് മൂന്നാം സ്ഥാനത്തുമാണ്. പാലക്കാട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ഇ.ശ്രീധരൻ 1425 വോട്ടിനു മുന്നിലാണ്. തപാൽ വോട്ടുകൾ ഇവിടെ എണ്ണിത്തുടങ്ങിയത് രാവിലെ എട്ടരയോടെയാണ്. അതേസമയം, ഉറച്ച ഇടതുകോട്ടയായ ബാലുശേരിയിൽ ഇലക്ട്രോണിക് മെഷീനുകളിലെ വോട്ടുകൾ എണ്ണുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോള്‍ഗാട്ടി ലീഡ് ചെയ്യുന്നു. അതേസമ‍യം, യുഡിഎഫിന്റെ ഉറച്ച കോട്ടയായ കോട്ടയം ജില്ലയിൽ എൽഡിഎഫ് പല സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. പാലായിൽ കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ.മാണിയാണ് മുന്നിട്ടുനിൽക്കുന്നത്. പൂഞ്ഞാറിൽ പി.സി.ജോർജ് പിന്നിലാണ്.

Related Articles

Back to top button