IndiaInternationalKeralaLatest

ഇടവേള കഴിഞ്ഞു, അവന്‍ വീണ്ടും വരുന്നു ; ബ്രോന്‍കോ

“Manju”

സിന്ധുമോള്‍ ആര്‍

തങ്ങളുടെ പഴയ പടക്കുതിര ബ്രോന്‍കോയെ വീണ്ടും നിരത്തില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ് അവര്‍. നീണ്ട 24 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ ഐതിഹാസിക മോഡലിന്റെ തിരിച്ചുവരവ്.  ഐക്കണിക്ക് അമേരിക്കന്‍ കമ്പനിയായ ഫോര്‍ഡ് തങ്ങളുടെ പഴയ ബ്രാന്റ് വീണ്ടും ഇറക്കുന്നു എന്ന് കേട്ടുതുടങ്ങിയിട്ട് കാലം കുറച്ചായി.​ ഇപ്പോഴിതാ  അവനെ  രംഗത്തിറക്കിയിരിക്കുകയാണ്  ഫോര്‍ഡ്. എസ്‌.യു.വി ശ്രേണിയില്‍ കടുത്ത മത്സരത്തിന് വഴിയൊരുക്കുന്ന ബ്രോന്‍കോ 2021-ന്റെ തുടക്കത്തോടെ അമേരിക്കന്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

1966ലാണ്​ ബ്രോന്‍കോയെ ഫോര്‍ഡ്​ ആദ്യമായി അവതരിപ്പിക്കുന്നത്. പിന്നീട്​ 1978ല്‍ ഫോര്‍ഡ്​ എഫ്​-സീരീസ്​ ട്രക്ക്​ പ്ലാറ്റ്​ഫോമി​​​ന്റെ ഭാഗമായി ബ്രോന്‍കോ മാറി. വര്‍ഷങ്ങളോളം ജനപ്രിയ വാഹനങ്ങളുടെ പട്ടികയായിലായിരുന്നു ബ്രോങ്കോയുടെ സ്ഥാനം.

Related Articles

Back to top button