Uncategorized

മഹാത്മാ ഗാന്ധിയുടെ പ്രതിമ അജ്ഞാത സംഘം തകർത്തു

“Manju”

ഭോപ്പാൽ : മഹാത്മാ ഗാന്ധിയുടെ പ്രതിമ അജ്ഞാത സംഘം ആക്രമിച്ച് തകർത്തു. മദ്ധ്യപ്രദേശിലെ മാണ്ടസോറിലാണ് സംഭവം. ഗുജർബാർദിയ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനുള്ളിലെ മഹാത്മ ഗാന്ധിയുടെ പ്രതിമയാണ് തകർന്ന നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രാവിലെ വന്നപ്പോഴാണ് പ്രതിമ തകർന്നു കിടക്കുന്നത് കണ്ടത്. തുടർന്ന് പോലീസ് സംഭവസ്ഥലത്തെത്തിയ അന്വേഷണം നടത്തി. പ്രതിമ പൂർണമായും തകർത്ത നിലയിലാണ്. രാത്രി 8 മണി വരെ സ്‌കൂളിലേയ്ക്ക് ആരും പ്രവേശിക്കുന്നതായി കണ്ടില്ലെന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ മൊഴി നൽകിയത്. സംഭവത്തിൽ പോലീസ് കേസെടുത്തു.

ഇതിന് മുൻപും ഇത്തരത്തിൽ ഗാന്ധി പ്രതിമ ആക്രമിക്കപ്പെട്ടിട്ടുണ്ട്. അതിന് പിന്നിൽ കുരങ്ങുകളായിരുന്നെന്ന് മാണ്ടസോർ എസ്പി സിദ്ധാർത്ഥ് ചൗധരി അറിയിച്ചു. പ്രതിമയുടെ കൈയും കാലും കുരങ്ങന്മാർ പറിച്ചെടുത്തിരുന്നു. തുടർന്ന് പ്രതിമ നവീകരിച്ച് പുനഃസ്ഥാപിക്കുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു. സ്‌കൂളിൽ നടന്ന ആക്രമണത്തിന് പിന്നിലും കുരങ്ങന്മാരാണെന്ന് സംശയിക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Back to top button