Thrissur

സ്കൂള്‍ നിര്‍മാണത്തിലെ അപാകത; അന്വേഷണത്തിന് വിദ്യാഭ്യാസമന്ത്രിയുടെ ഉത്തരവ്

“Manju”

ശ്രീജ.എസ്

തൃശ്ശൂര്‍: ചെമ്പൂച്ചിറ ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ നിര്‍മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് .അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു.

വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ മണ്ഡലമായ പുതുക്കാട് സ്ഥിതി ചെയ്യുന്ന സ്കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിലാണ് അപാകത കണ്ടെത്തിയത്. കെട്ടിടത്തിന്റെ പല ഭാഗത്തും ചുമരിലെയും മേല്‍ക്കൂരയിലേയും സിമന്റ് അടര്‍ന്നുവീഴുകയാണ്. മുഖ്യമന്ത്രി സംസ്ഥാന തല പ്രവേശനോത്സവം ഉദ്ഘാടനം നിര്‍വഹിച്ച വിദ്യാലയമാണ് ചെമ്പൂച്ചിറ ഹയര്‍ സെക്കണ്ടറി സ്കൂള്‍.

കിഫ്ബിയുടെ 3 കോടി രൂപയും എംഎല്‍എ ഫണ്ടില്‍ നിന്നും 87 ലക്ഷം രൂപയും ചെലവഴിച്ച്‌ നിര്‍മാണം നടക്കുന്നത്. നാട്ടുകാരുടെ ശ്രദ്ധയിലാണ് നിര്‍മ്മാണത്തിന്റെ അപാകത ആദ്യം ശ്രദ്ധയിപ്പെട്ടത്. ഒന്നു തൊട്ടാല്‍ കയ്യില്‍ അടര്‍ന്നു വരുന്ന ചുമരുകളും ബീമുകളും. മേല്‍ക്കൂരയുടെ അവസ്ഥയും പരിതാപകരം ഇടയ്ക്ക് പെയ്ത മഴയില്‍ പുത്തന്‍ കെട്ടിടത്തിലെ ക്ലാസ് മുറികള്‍ ചോര്‍ന്നൊലിക്കുന്നുമുണ്ട്.

Related Articles

Back to top button