Thrissur

സംസ്ഥാനത്തെ മികച്ച എൻ എസ് എസ് വളണ്ടിയർ അവാർഡ് തൃശൂർ സ്വദേശിക്ക്

“Manju”

ബിന്ദുലാൽ തൃശൂർ

സംസ്ഥാനത്തെ മികച്ച എൻ എസ് എസ് വളണ്ടിയർ അവാർഡിന് തൃശൂർ വിദ്യ അക്കാദമി ഓഫ് സയൻസ് ആന്റ് ടെക്നോളജിയിലെ വിദ്യാർഥി എ എം ശ്രീഹരി അർഹനായി. കഴിഞ്ഞവർഷം ഡൽഹിയിൽ നടന്ന റിപ്ലബ്ലിക് ദിന പരേഡിൽ എസ് എസ് എസ് ടെക്നിക്കൽ സെല്ലിനെ പ്രതിനിധീകരിച്ച് പങ്കെടുത്തതും, വിയറ്റ്‌നാമിൽ നടന്ന ഇന്റർനാഷണൽ യൂത്ത് ഡെലഗേഷനിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തതും ഉൾപ്പെടെയുള്ള നേട്ടങ്ങളാണ് ഈ അവാർഡിന് ശ്രീഹരിയെ അർഹനാക്കിയത്.

ഇന്ത്യയിൽ ആദ്യമായി എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒരു ഗ്രാമപഞ്ചായത്തിന്റെ പൂർണമായ ജിഎസ് മാപ്പിംഗ് നടപ്പിലാക്കിയ തൃശൂർ ജില്ലയിലെ വേലൂർ പഞ്ചായത്തിലെ പ്രവർത്തനങ്ങൾ, പ്രളയ സമയത്ത് ചാലക്കുടിയിലെയും തൃശൂരിലെയും എൻ എസ് എസ് വളണ്ടിയർമാർ നടത്തിയ രക്ഷാപ്രവർത്തനങ്ങളുടെയും തുടർന്നുള്ള ശുചീകരണ പ്രവർത്തനങ്ങളുടെയും നേതൃത്വം, വനിതാ ശിശുവികസന വകുപ്പ് എൻ എസ് എസ് ടെക്നിക്കൽ സെൽ വഴി നടപ്പിലാക്കുന്ന ലിംഗ സമത്വ ബോധവൽക്കരണ പരിപാടി ‘ജെൻസിസ്’, വീട് ഇല്ലാത്ത അശരണർക്കു വീട് വച്ചുകൊടുക്കുന്ന എൻ എസ് എസ്സിന്റെ ‘ഹോം ഫോർ ഹോം ലെസ്സ്’ പദ്ധതിയിൽ പതിമൂന്നോളം വീടുകളുടെ നിർമ്മാണം, ഇ-വേസ്റ്റ് നിർമ്മാജ്ജനം, കിഡ്‌നി, ഹൃദയ, ക്യാൻസർ രോഗികൾക്കിടയിലെ കാരുണ്യവും കരുതലും എന്ന പേരിൽ ഉള്ള മെഡിക്കൽ സർവേ, ഇന്റഗ്രേറ്റഡ് കൃഷി രീതികളുടെ പദ്ധതി പരീക്ഷണങ്ങളും നടപ്പിലാക്കലും, സ്മാർട്ട് സ്‌കൂൾ, സ്വച്ഛ് ഭാരത് അഭിയാൻ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ രാജ്യത്തെ മികച്ച എൻ എസ് എസ് വളണ്ടിയർന്മാർക്കുള്ള ഇന്ദിരാഗാന്ധി ദേശീയ പുരസ്‌കാരവും ശ്രീഹരിയെ തേടിയെത്തിയിരുന്നു.

Related Articles

Back to top button