KeralaLatest

ആദിത്യൻ കിരൺ രചിച്ച “ദി ഒഡീസി” എന്ന ഫിക്ഷൻ നോവല്‍ പ്രകാശനം ചെയ്തു

“Manju”

ന്യൂഡൽഹി: ആദിത്യൻ കിരൺ രചിച്ച “ദി ഒഡീസി” എന്ന ഫിക്ഷൻ നോവലിന്റെ പ്രകാശനം കൃഷി കർഷക ക്ഷേമ സഹമന്ത്രി ശോഭ കരന്ദ്‌ലാജെയും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയും ചേർന്ന് കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ നിർവഹിച്ചു. ഇൻഡസ് സ്‌ക്രോൾസ് പ്രസ്സ് പ്രസിദ്ധീകരിച്ച ദ ഒഡീസിസത്യത്തിൽ നിന്ന് ഓടിയകലുന്ന ഒരു മനുഷ്യനിൽ നിന്ന് ജീവിതത്തെ യഥാർത്ഥമായി സ്വീകരിക്കുകയും ആശ്ലേഷിക്കുകയും ചെയ്യുന്ന ഒരു മനുഷ്യനിലേക്കുള്ള സ്റ്റാൻലിയുടെ യാത്രയെ ആണ് വരച്ചുകാട്ടുന്നത്. ഗ്രീക്ക് ഇതിഹാസമായ ഹോമറുടെ ഒഡീസിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ആദിത്യന്‍ കിരണ്‍ ഈ ബുക്ക് എഴുതിയിരിക്കുന്നത്. നോവലിലെ കഥാപാത്രമായ അഡിസ്യൂസ് അഭിമുഖീകരിക്കുന്നതുപോലെ പുറത്തുനിന്നും തന്റെ ആന്തരീകതയില്‍ നിന്നുമുള്ള പ്രതിരോധങ്ങളെ ഈ നോവലിലെ കഥാപാത്രമായ സ്റ്റാന്‍ലിയ്ക്കും അഭിമുഖീകരിക്കേണ്ടിവരുന്നു. പക്ഷെ സ്റ്റാന്‍ലി അതിനെ പ്രതിരോധിക്കുന്നതിന് ആത്മീയമായ വഴികള്‍ തേടുകയാണ്. തന്റെയും കുടുംബത്തിന്റെയും ആത്മീയ ഗുരുവായ ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ആശയങ്ങളുമായി കോര്‍ത്തിണക്കിയാണ് രചയിതാവ് ഈ നോവല്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്. ശാന്തിഗിരി ആശ്രമം അഡ്വൈസര്‍ സബീര്‍ തിരുമല, എഴുത്തുകാരന്റെ കുടുംബം (പിതാവ് മിഡില്‍ ഈസ്റ്റ് യൂണിവേഴ്സിറ്റി ഡീന്‍ ഡോ.ജി.ആര്‍. കിരണ്‍, മാതാവ് ഡോ.സ്മിത കിരണ്‍, സഹോദരി അര്‍ച്ചന കിരണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ആമസോണിൽ ഇനിപ്പറയുന്ന ലിങ്ക് വഴി നോവല്‍ ലഭ്യമാണ്: https://amzn.eu/d/gb4YC2x

 

Related Articles

Back to top button