InternationalLatest

റെനോ 8 സീരീസ് വിപണിയില്‍

“Manju”

റെനോ 8 സ്മാര്‍ട്ട്ഫോണുകള്‍ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. 50 മെഗാപിക്സല്‍ ക്യാമറയുള്ള ഈ സ്മാര്‍ട്ട്ഫോണുകളുടെ മറ്റു സവിശേഷതകള്‍ പരിചയപ്പെടാം. 6.43 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് 1,080×2,400 പിക്സല്‍ അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാര്‍ട്ട്ഫോണുകള്‍ക്ക് ഉള്ളത്. ഒക്ടാ-കോര്‍ മീഡിയടെക് ഡൈമന്‍സിറ്റി 1300 ആണ് പ്രൊസസര്‍. ആന്‍ഡ്രോയ്ഡ് 12 അടിസ്ഥാനമാക്കിയുള്ള കളര്‍ ഒഎസ് 12.1 ലാണ് ഈ സ്മാര്‍ട്ട്ഫോണുകള്‍ പ്രവര്‍ത്തിക്കുന്നത്. 4,500 എംഎഎച്ച്‌ ആണ് ബാറ്ററി ലൈഫ്.

8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് ഇന്ത്യന്‍ വില ഏകദേശം 29,000 രൂപയാണ്. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് ഏകദേശം 31,400 രൂപയാണ് വില.

Related Articles

Back to top button