IndiaLatest

ബംഗാളില്‍ കോവിഡ് വ്യാപനം രൂക്ഷം

“Manju”

കൊല്‍ക്കത്ത: ബംഗാളിലേക്ക് കൂടുതല്‍ ഓക്‌സിജന്‍ എത്തിക്കണമെന്ന ആവശ്യം ഉന്നയിച്ച്‌ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചു. നിലവില്‍ സംസ്ഥാനത്ത് ഒരു ദിവസം 470 മെട്രിക് ടണ്‍ ഓക്‌സിജന്‍ ആവശ്യമായി വരുന്നുണ്ട് അത് 550 മെട്രിക് ടണ്ണായി ഒരാഴ്ചയ്ക്കുള്ളില്‍ ഉയരും. അതിനാല്‍ എത്രയും പെട്ടെന്ന് ബംഗാളിലേക്ക് കൂടുതല്‍ ഓക്‌സിജന്‍ എത്തിക്കണമെന്നുമാണ് മമത കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

രണ്ടാം തരംഗത്തില്‍ കോവിഡ് ഏറ്റവും മോശമായി ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് ബംഗാള്‍. ചീഫ് സെക്രട്ടറി നേരത്തെ തന്നെ ഈ ആവശ്യം കേന്ദ്ര ആരോഗ്യ സെക്രട്ടറി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ സര്‍ക്കാര്‍ ഇതില്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും മമത ആരോപിച്ചു.

ബംഗാളിനെ അവഗണിച്ച്‌ മറ്റു സംസ്ഥാനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓക്‌സിജന്‍ നല്‍കുകയാണെന്നും മമത കുറ്റപ്പെടുത്തി. നിലവില്‍ ബംഗാള്‍ ദിവസവും 560 മെട്രിക് ടണ്‍ ഓക്‌സിജനാണ് ഉല്‍പാദിപ്പിക്കുന്നത്. അതില്‍ 470 മെട്രിക് ടണ്ണാണ് ദിവസേന ഉപയോഗിക്കുന്നത്. കോവിഡ് കേസുകള്‍ ദിവസേന കൂടുന്നതിനാല്‍ ഒരു ദിവസം ഓക്‌സിജന്‍ 550 മെട്രിക് ടണ്ണില്‍ കുറഞ്ഞാല്‍ അത് സാഹചര്യം വഷളാക്കുമെന്നും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാകുമെന്നും മമത പറഞ്ഞു.

Related Articles

Back to top button