IndiaLatest

പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ ചെന്നൈ

“Manju”

പ്രളയക്കെടുതിയില്‍ നിന്നും കരകയറാനൊരുങ്ങി ചെന്നൈ. ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നീ ജില്ലകളില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഈ ജില്ലകളിലെ സ്‌കൂളുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 1.90 കോടി രൂപ തമിഴ്‌നാട് സര്‍ക്കാര്‍ അനുവദിച്ചു. വെള്ളപ്പൊക്കം കുറഞ്ഞതോടെ, ചെന്നൈയിലും സമീപ ജില്ലകളും സംസ്ഥാന സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 800 ഓളം മെഡിക്കല്‍ ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്.

തമിഴ്‌നാട്ടില്‍ വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ ആരംഭിച്ചതിനു ശേഷം 16,500ലധികം മെഡിക്കല്‍ ക്യാമ്പുകളാണ് സംഘടിപ്പിച്ചത്. ഏകദേശം 78000 ആളുകള്‍ക്ക് ഈ മെഡിക്കല്‍ ക്യാമ്പുകള്‍ ഉപകാരപ്രദമായിട്ടുണ്ട്. നിലവില്‍, 7 സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് സൈദാപേട്ടയിലെ അടയാറിന്റെ തീരത്ത് മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നുണ്ട്. ആവശ്യമെങ്കില്‍ ഇവ മറ്റ് സ്ഥലങ്ങളില്‍ കൂടി നടത്തുമെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി വ്യക്തമാക്കി.

സ്‌കൂളുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. ഡിസംബര്‍ 6 മുതല്‍ ഇതുവരെ 28,563 മെട്രിക് ടണ്‍ മാലിന്യമാണ് നീക്കം ചെയ്തിട്ടുള്ളത്. ഇവ ഉടന്‍ തന്നെ പെരുങ്കുടി, കൊടയങ്ങൂര്‍ ഡംപ് എന്നിവിടങ്ങളിലേക്ക് മാറ്റാനാണ് തീരുമാനം. വികസനങ്ങള്‍ കൂടുതല്‍ നടപ്പാക്കിയ ചെന്നൈ പോലുള്ള നഗരത്തിലെ ചില പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും ഡ്രൈനേജ് പ്രശ്‌നങ്ങളും നേരിടുന്നത് തുടര്‍ക്കഥയാവുകയാണ്.

Related Articles

Back to top button