India

ജൂണിൽ ജിഎസ്ടി വരുമാനം: 92,849 കോടി

“Manju”

ന്യൂഡൽഹി: ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ ജിഎസ്ടി വരുമാന ഇനത്തിൽ 92,849 കോടി രൂപ സമാഹരിച്ചതായി ജിഎസ്ടി വകുപ്പ്. അതിൽ കേന്ദ്ര ജിഎസ്ടി (CGST) 16,424 കോടി രൂപയും, സംസ്ഥാന ജിഎസ്ടി (SGST ) 20,397 കോടി രൂപയും സംയോജിത ജിഎസ്ടി (IGST ) 49,079 കോടി രൂപയുമാണ്. ഉൽപ്പന്ന ഇറക്കുമതിയിലൂടെ ലഭിച്ച 25,762 കോടി രൂപ ഉൾപ്പെടെയാണിത്. 6,949 കോടി രൂപ സെസ് ഇനത്തിലും ലഭിച്ചു ഉൽപ്പന്ന ഇറക്കുമതിയിലൂടെ സമാഹരിച്ച 809 കോടി രൂപ ഉൾപ്പെടെയാണ് ഇത്.

ജൂൺ 5 മുതൽ 2021 ജൂലൈ 5 വരെയുള്ള ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള ജിഎസ്ടി ശേഖരണവും ഉൾപ്പെടുന്നു. കൊറോണ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ 5 കോടി രൂപ വരെ വാർഷിക വിറ്റുവരവുള്ള നികുതിദായകർ, റിട്ടേൺ ഫയലിംഗ് മാസമായ ജൂൺ മാസത്തിൽ, റിട്ടേൺ ഫയലിംഗിന് 15 ദിവസത്തേക്ക് കാലതാമസം വരുത്തിയാലും അതിന്റെ പലിശ എഴുതിത്തള്ളൽ, കുറയ്ക്കൽ രൂപത്തിൽ വിവിധ ആശ്വാസ നടപടികൾ നൽകിയിട്ടുണ്ട്. ജൂൺ മാസത്തെ വരുമാനം കഴിഞ്ഞ വർഷം ഇതേ മാസത്തെ ജിഎസ്ടി വരുമാനത്തേക്കാൾ 2% കൂടുതലാണ്.

തുടർച്ചയായി എട്ട് മാസമായി ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിൽ രേഖപ്പെടുത്തിയ ജിഎസ്ടി വരുമാനം, 2021 ജൂൺ മാസത്തിൽ ഒരുലക്ഷം കോടി രൂപയ്ക്ക് താഴെയായി. മെയ് മാസത്തിലെ ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ടതാണ് ജൂൺ മാസത്തെ ജിഎസ്ടി വരുമാനം. മെയിൽ, മിക്ക സംസ്ഥാനങ്ങളും, കേന്ദ്രഭരണപ്രദേശങ്ങളും കൊറോണ കാരണം പൂർണ്ണമായോ ഭാഗികമായോ അടച്ചുപൂട്ടിയിരിക്കുകയായിരുന്നു. മെയ് മാസത്തെ ഇ-വേ ബിൽ ഡാറ്റ പ്രകാരം , ഈ മാസത്തിൽ 3.99 കോടി ഇ-വേ ബില്ലുകളാണ് സൃഷ്ടിച്ചത്. ഏപ്രിൽ മാസത്തിൽ ഇത് 5.88 കോടിയായിരുന്നു. അതായത്, 30 ശതമാനത്തിലധികം കുറവുണ്ടായി.

എന്നിരുന്നാലും, രോഗബാധ കുറഞ്ഞതും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതും പ്രയോജനപ്പെടുത്തി, ജൂണിൽ 5.5 കോടി ഇ-വേ ബില്ലുകൾ ആണ് സൃഷ്ടിക്കപ്പെട്ടത്. ഇത് വ്യാപാര- വാണിജ്യ പ്രവർത്തനങ്ങളുടെ വീണ്ടെടുക്കൽ സൂചിപ്പിക്കുന്നു.

Related Articles

Back to top button