India

ട്രാക്ടർ കാറിലിടിച്ചു : കേന്ദ്രമന്ത്രിക്ക് പരിക്ക്

“Manju”

ബലാസോർ : നിയന്ത്രണം വിട്ട ട്രാക്ടർ കാറിലിടിച്ച് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗിക്ക് പരിക്ക് . ബലാസോറിലെ നീലഗിരിയിൽ വച്ചാണ് അപകടം . പോദാസുല ചാക്കിന് സമീപം വച്ച് സാരംഗിയുടെ കാറിൽ നിയന്ത്രണം വിട്ട ട്രാക്ടർ ഇടിക്കുകയായിരുന്നു . വൃക്കരോഗിയെ സഹായിക്കാനായി അടുത്തുള്ള ഗ്രാമമായ ബദിപാലയിലേക്ക് പോവുകയായിരുന്നു പ്രതാപ് ചന്ദ്ര സാരംഗി.

അപകടത്തിൽ സാരംഗിയുടെ കാലിനും, മുഖത്തിനും ഇടത് കണ്ണിനും പരിക്കേറ്റു. കാർ ഡ്രൈവർക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു.

നീലഗിരി സബ് ഡിവിഷണൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം സാരംഗിയേയും ഡ്രൈവറെയും ബാലസോർ ജില്ലാ ആസ്ഥാന ആശുപത്രിയിലേക്ക് മാറ്റി. ‘ ട്രാക്ടർ അശ്രദ്ധമായി ഞങ്ങളുടെ കാറിലേക്ക് ഇടിക്കുകയായിരുന്നു , കാഴ്ചക്കാർ വിളിച്ചു കൂവുന്നുണ്ടായിരുന്നു . എന്നിട്ടും ട്രാക്ടർ കാറിൽ ഇടിച്ചു . എന്റെ കാലിന് പരിക്കേറ്റിട്ടുണ്ട് . ‘ സാരംഗി മാദ്ധ്യമങ്ങളോട് പറഞ്ഞു .

Related Articles

Back to top button