India

ഖത്തറിൽ നിന്നും ഓക്‌സിജൻ എത്തിച്ച് നാവിക സേന

“Manju”

ന്യൂഡൽഹി : ഓപ്പറേഷൻ സമുദ്ര സേതു IIന്റെ ഭാഗമായി ഖത്തറിൽ നിന്നും ഓക്‌സിജൻ എത്തിച്ച് ഇന്ത്യൻ നാവിക സേന. ദ്രവീകൃത ഓക്‌സിജനും, ഓക്‌സിജൻ സിലിണ്ടറുകളുമാണ് മുംബൈ തുറമുഖത്ത് എത്തിച്ചത്. ഐഎൻഎസ് തർക്കാഷ് ആണ് ഖത്തറിൽ നിന്നുള്ള ദൗത്യത്തിൽ പങ്കെടുത്തത്.

20 മെട്രിക് ടൺ ദ്രവീകൃത ഓക്‌സിജനും, 230 ഓക്‌സിജൻ സിലിണ്ടറുകളുമാണ് കപ്പൽ മുഖാന്തിരം കൊണ്ടുവന്നത്. തുറമുഖത്ത് എത്തിച്ച ഓക്‌സിജനും, സിലണ്ടറുകളും അധികൃതർക്ക് കൈമാറി. ഒപ്പറേഷൻ സമുദ്ര സേതുവിന്റെ ഭാഗമായി ഇത് രണ്ടാം തവണയാണ് ഖത്തറിൽ നിന്നും ഓക്‌സിജൻ എത്തിക്കുന്നത്. ഇതിന് മുൻപ് തിങ്കളാഴ്ചയാണ് ഓക്‌സിജനും വഹിച്ചുള്ള നാവിക സേനാ കപ്പൽ ഐൻഎസ് ത്രികാന്ത് ഇന്ത്യൻ തീരത്ത് എത്തിയത്.

കൊറോണയുടെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി നാവിക സേന ആരംഭിച്ച ദൗത്യമാണ് ഓപ്പറേഷൻ സമുദ്ര സേതു. മുംബൈ, വിശാഖപട്ടണം, കൊച്ചി നാവിക സേനാ കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ.ദൗത്യത്തിന്റെ ഭാഗമായി കുവൈത്ത്, ബഹ്‌റിൻ എന്നിവിടങ്ങളിൽ നിന്നും ഓക്‌സിജൻ എത്തിച്ചിട്ടുണ്ട്.

Related Articles

Back to top button