India

ജമ്മുകശ്മീരിൽ ആക്രമണം അഴിച്ചുവിട്ട് ഭീകരർ

“Manju”

ശ്രീനഗർ: ജമ്മു കശ്മീരിൽ നാട്ടുകാർക്കെതിരെ ആക്രമണം അഴിച്ചുവിട്ട് ഭീകരർ. ഇന്ന് രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ കൂടി കൊല്ലപ്പെട്ടു. ഇതോടെ ഈ മാസം ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 11 ആയി. കുൽഗാം ജില്ലയിലെ വാൻപോയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഒരു തൊഴിലാളിയ്‌ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ഇന്നലെ സംസ്ഥാനത്ത് രണ്ടിടത്തായുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് വഴിയോര കച്ചവടക്കാർ കൊല്ലപ്പെട്ടിരുന്നു. ശ്രീനഗറിലും പുൽവാമയിലുമുണ്ടായ ഏറ്റുമുട്ടലിനിടെയാണ് സംഭവം. ബിഹാർ സ്വദേശിയായ അരവിന്ദ് കുമാർ സാ, ഉത്തർ പ്രദേശ് സ്വദേശിയായ സാഗിർ അഹമ്മദുമാണ് കൊല്ലപ്പെട്ടത്.

ഗോൾ ഗപ്പ വിറ്റഴിക്കുന്ന തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട അരവിന്ദ് കുമാർ. പുൽവാമയിൽ കൊല്ലപ്പെട്ട യുപി സ്വദേശി പ്രദേശത്തെ മരപ്പണിക്കാരനായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശ്രീനഗറിലും പുൽവാമയിലും നാട്ടുകാർക്കെതിരെ നടക്കുന്ന ഭീകരാക്രമണങ്ങൾ നിരവധിയാണ്. ഫാർമസി സ്ഥാപന ഉടമയും രണ്ട് സർക്കാർ സ്‌കൂൾ അദ്ധ്യാപകരും ഭീകരരാൽ കൊല്ലപ്പെട്ടിരുന്നു.

Related Articles

Back to top button