Kerala

കൊവിഡ്; ഹൈക്കോടതി പ്രവര്‍ത്തനം ഓണ്‍ലൈനാക്കുന്നു

“Manju”

കൊച്ചി: കൊറോണ രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മധ്യവേനലവധിക്ക് ശേഷം കോടതിയുടെ പ്രവര്‍ത്തനം പൂര്‍ണമായും ഓണ്‍ലൈന്‍ രീതിയിലാക്കാന്‍ കോടതി തീരുമാനം. കേസുകള്‍ ഫയല്‍ ചെയ്യുന്നത് ഓണ്‍ലൈന്‍ വഴിയാക്കാനും, സിറ്റിങ്ങുകള്‍ വീഡിയോ കോണ്‍ഫറന്‍സിങ് മുഖേന നടപ്പിലാക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. കേസുകളുടെ ഫിസിക്കല്‍ കോപ്പി കോടതിയുടെ പ്രവര്‍ത്തനം വീണ്ടും ആരംഭിച്ച് 45 ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കണം. ഇക്കാലയളവില്‍ അടിയന്തര സ്വഭാവമുള്ള കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കണം. ഫയലിങ് സംബന്ധിച്ചുള്ള വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കോടതി ഉടന്‍ പുറത്തിറക്കും.

Related Articles

Back to top button