KeralaLatestThiruvananthapuram

നിലയ്ക്കാത്ത മഴ : തിരുവനന്തപുരം ജില്ലയിലെ നിരവധി സ്ഥലങ്ങളിൽ വെള്ളം കയറി

മന്ത്രി ജി.ആർ. അനിൽ വെള്ളപ്പൊക്ക സ്ഥലങ്ങൾ സന്ദർശിച്ചു.

“Manju”

തിരുവനന്തപുരം : ഇന്നലെ രാത്രിയിലെ നിലയ്ക്കാത്ത മഴയിൽ തിരുവനന്തപുരം ജില്ലയിലെ നിരവധി പ്രദേശങ്ങളാണ് വെള്ളത്തിനടിയിലായത്. വ്യാപകമായി  കൃഷി നാശം വന്നിട്ടുണ്ട്.  വീടുകൾ ഇടിഞ്ഞുവീണു, റോഡുകളും പാലങ്ങളും തകർന്നു വീണിട്ടുണ്ട്. വെള്ളപ്പൊക്ക സ്ഥലങ്ങളും ദുരിതാശ്വാസ ക്യാമ്പും ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ സന്ദർശിച്ചുവരുന്നു.

പോത്തൻകോട് നിരവധി വീടുകളിൽ വെള്ളം കയറിയതായും വീടുകൾ ഇടിഞ്ഞുവീണ് നാശനഷ്ടം വന്നിട്ടുള്ളതായും റിപ്പോർട്ട് ചെയ്യപ്പെടുന്നു. അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്തിൽ കുന്നിനകം വാർഡിൽ 15 ഓളം വീടുകളിൽ വെള്ളം കയറി. ആലുംമൂട് GLPS 50 ഓളം പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. കുന്നിനകം തയ്ക്കാവു പള്ളിയിലും വെള്ളം കയറി നിറഞ്ഞിട്ടുണ്ട്.

Related Articles

Back to top button