IndiaKeralaLatest

മെഡിസിന്‍ ചലഞ്ചുമായി വി.കെ പ്രശാന്ത് എം എല്‍ എ.

“Manju”

തിരുവനന്തപുരം: മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നുള്ള മരുന്നുകളും സര്‍ജിക്കല്‍ ഉല്‍പന്നങ്ങളും ശേഖരിച്ച്‌ മണ്ഡലത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കും നല്‍കുകയാണ് ചലഞ്ചിന്റെ ലക്ഷ്യം.

വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ആശാ പ്രവര്‍ത്തകര്‍ക്കടക്കം മാസ്‌കിന്റെയും ഗ്‌ളൗസിന്റെയും ദൗര്‍ലഭ്യം അനുഭവപ്പെട്ട പശ്ചാത്തലത്തിലാണ് മെഡിസിന്‍ ചാലഞ്ചുമായി എം എല്‍ എ വി.കെ പ്രശാന്ത് രംഗത്തിറങ്ങിയത്.

മണ്ഡലത്തിലെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് എം എല്‍ എ നേരിട്ടാണ് മരുന്നുകള്‍, സര്‍ജിക്കല്‍ ഉല്‍പന്നങ്ങള്‍, സാനിറ്റെസര്‍, മാസ്‌ക്, ഗ്‌ളൗസ്, ഫെയ്‌സ്ഷീല്‍ഡ് തുടങ്ങിയവ ശേഖരിക്കുന്നത്.

ആദ്യ ദിനത്തില്‍ 42 മെഡിക്കല്‍ സ്റ്റോറുകളിലാണെത്തിയത്. എം.എല്‍.എയുടെ ഉദ്യമത്തിന് വലിയ പിന്തുണയാണ് മെഡിക്കല്‍ സ്റ്റോറുടമകള്‍ നല്‍കുന്നത്.

കൊവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള മണ്ഡലത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍, വാര്‍ഡുതല റാപ്പിഡ് റസ്‌പോണ്‍സ് ടീമുകളില്‍ പ്രവര്‍ത്തിക്കുന്ന വോളണ്ടിയര്‍മാര്‍ എന്നിവര്‍ക്കടക്കം ആവശ്യമായ സാധന സമഗ്രികളും മരുന്നുകളും നല്‍കുന്നതിനായാണ് മെഡിസിന്‍ ചലഞ്ച് സംഘടിപ്പിച്ചത്.

നാളെയോടുകൂടി ചലഞ്ച് പൂര്‍ത്തിയാക്കി ശേഖരിച്ച ക്രോടീകരിച്ച ശേഷമാണ് വിതരണം ചെയ്യുക. ശേഷിക്കുന്നവ നഗരസഭയ്ക്ക് കൈമാറും.

Related Articles

Back to top button