InternationalLatest

ബെന്‍ സ്റ്റോക്സ് കളിക്കളത്തിലേക്ക് ഉടന്‍ മടങ്ങിയെത്തും

“Manju”

ഇംഗ്ലണ്ട് : ഐപിഎല്ലിനിടെ പരിക്കേറ്റ രാജസ്ഥാന്‍ റോയല്‍സ് താരം ബെന്‍ സ്റ്റോക്സ് കളിക്കളത്തിലേക്ക് ഉടന്‍ മടങ്ങിയെത്തുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. ഐപിഎല്‍ നേരത്തെ വിട്ട് മടങ്ങേണ്ടി വന്നതില്‍ വിഷമമുണ്ടെങ്കിലും ശസ്ത്രക്രിയ കഴിഞ്ഞ് താന്‍ സുഖം പ്രാപിക്കുകയാണെന്ന് ബെന്‍ സ്റ്റോക്സ് പറഞ്ഞു. പഞ്ചാബ് കിങ്സിനെതിരെയുള്ള രാജസ്ഥാന്റെ ആദ്യ മത്സരത്തില്‍ ക്രിസ് ഗെയിലിന്റെ ക്യാച്ച്‌ എടുക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്.

തുടര്‍ന്ന് താരം മത്സരത്തില്‍ ബാറ്റ് ചെയ്തുവെങ്കിലും മത്സരശേഷം ബെന്‍ സ്റ്റോക്സ് ഐപിഎല്ലില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. താന്‍ കഴിവതും ശസ്ത്രക്രിയ പോലുള്ള കാര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ടെന്നും തീരെ നിവൃത്തിയില്ലെങ്കില്‍ മാത്രമേ ശസ്ത്രക്രിയ ചെയ്യുകയുള്ളൂ എന്നും താരം പറഞ്ഞു. താന്‍ ആദ്യ മൂന്ന് മാസം വരെ കളിക്കളത്തിന് പുറത്തിരിക്കേണ്ടിവരുമെന്നാണ് കരുതിയതെന്നും എന്നാല്‍ ഒരു മാസം കഴിഞ്ഞതിനാല്‍ തന്നെ എട്ട് ആഴ്ചക്കുള്ളില്‍ താന്‍ വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തുമെന്നും ബെന്‍ സ്റ്റോക്സ് പറഞ്ഞു.

Related Articles

Back to top button