IndiaKeralaLatest

പ്രതീക്ഷിച്ച സീറ്റുകളില്‍ ജയിക്കാനായില്ല: കെ. സുരേന്ദ്രന്‍

“Manju”

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധിയെ തങ്ങള്‍ പൂര്‍ണമായും അംഗീകരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏക സീറ്റ് നഷ്ടമായെങ്കിലും ജനങ്ങളുടെ പ്രതിപക്ഷമായി തുടര്‍ന്നും മുമ്ബോട്ട് പോകും. എന്നാല്‍ എല്ലാ മണ്ഡലങ്ങളിലും മുസ്‌ലിം വോട്ടര്‍മാര്‍ക്കിടയില്‍ ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
എന്‍ഡിഎ പ്രതീക്ഷിച്ച സീറ്റുകളില്‍ ജയിക്കാനായില്ല എന്ന കാര്യം അംഗീകരിക്കുന്നു. ഞങ്ങള്‍ക്ക് വിജയസാധ്യതയുള്ള സീറ്റുകളില്‍ വലിയ തോതില്‍ ധ്രുവീകരണത്തിനുള്ള നീക്കം നടന്നുവെന്നാണ് പ്രാഥമികമായി ഞങ്ങള്‍ കാണുന്നത്. എന്‍ഡിഎ സഖ്യത്തിന്‍റെ പ്രകടനം സംബന്ധിച്ച്‌ വിശദമായ ചര്‍ച്ചകള്‍ നടത്തി ശക്തമായി മുന്നോട്ട് പോകുകയെന്ന നിലപാടാകും സ്വീകരിക്കുക.
മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ പതിനായിരം വോട്ടുകള്‍ അധികം നേടിയിട്ടും എഴുനൂറോളം വോട്ടുകള്‍ക്ക് തോറ്റു. പാലക്കാട് ഇ.ശ്രീധരനെ പരാജയപ്പെടുത്താന്‍ മുസ്‌ലിം വോട്ടര്‍മാര്‍ യുഡിഎഫിന് വോട്ട് ചെയ്തുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Related Articles

Back to top button