KeralaLatestThiruvananthapuram

കെഎസ്‌ആര്‍ടിസി യാത്ര നിരക്ക് വര്‍ധന പിന്‍വലിച്ചു

“Manju”

തിരുവനന്തപുരം: കോവിഡ് കാലത്ത് കെഎസ്‌ആര്‍ടിസി ഏര്‍പെടുത്തിയിരുന്ന യാത്ര നിരക്ക് വര്‍ധന പിന്‍വലിച്ചതായും ഒക്ടോബര്‍ ഒന്ന് മുതല്‍ എല്ലാ ദിവസവും ഒരേ യാത്ര നിരക്കായിരിക്കുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു. യാത്രക്കാരുടെ എണ്ണത്തിലെ കുറവ് കണക്കിലെടുത്ത് നേരത്തെ ഫ്ലക്‌സി റേറ്റ് രീതിയായിരുന്നു കെഎസ്‌ആര്‍ടിസിയില്‍ നിലനിന്നിരുന്നത്.

കെഎസ്‌ആര്‍ടിസിയുടെ ദീര്‍ഘ ദൂര വോള്‍വോ, സ്‌കാനിയ ബസുകളില്‍ ഇനി സൈക്കിളും ഇ-സ്‌കൂട്ടറും കൊണ്ടുപോകാമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. നവംബര്‍ ഒന്നു മുതല്‍ തീരുമാനം നടപ്പിലാക്കും. ബസുകളില്‍ ഇതിനായി ക്രമീകരണം ഒരുക്കുമെന്നും നിരക്ക് പിന്നീട് നിശ്ചയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് വിദ്യാഭ്യാസ മന്ത്രിയുമായി ഗതാഗത മന്ത്രി ചര്‍ച്ചനടത്തും.

Related Articles

Back to top button