KeralaLatestThiruvananthapuram

സത്യപ്രതിജ്ഞ ചടങ്ങുകള്‍ പുരോഗമിക്കുന്നു

“Manju”

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ചരിത്രം തിരുത്തി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുമ്പാകെ മുഖ്യമന്ത്രിയായി പിണറായി സത്യപ്രതിജ്ഞ ചെയ്തു. പിണറായി വിജയനായ ഞാന്‍.. എന്നു തുടങ്ങി സത്യപ്രതിജ്ഞ ചൊല്ലിയ പിണറായി സഗൗരവ പ്രതിജ്ഞയാണ് ചൊല്ലിയത്.

സത്യപ്രതിജ്ഞ ചെയ്ത പിണറായിക്ക് ഗവര്‍ണര്‍ പൂച്ചെണ്ടു സമ്മാനിച്ച്‌ ആശംസകള്‍ നേര്‍ന്നു. മുഖ്യമന്ത്രിക്ക് ശേഷം രണ്ടാമതായ സത്യപ്രതിജ്ഞ ചെയ്തത് സിപിഐയിലെ കെ രാജനായിരുന്നു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് കേരളാ കോണ്‍ഗ്രസില്‍ നിന്നും റോഷി അഗസ്റ്റിനാണ് സത്യപ്രതജ്ഞ ചെയ്തത്. റോഷി ദൈവ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങുകള്‍ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്.

Related Articles

Back to top button