IndiaLatest

കോവിഡ് വാക്സിന്‍ വിതരണം; സംസ്ഥാനങ്ങള്‍ കടുത്ത സമ്മ‍‍ര്‍ദ്ദത്തില്‍

“Manju”

ന്യൂഡല്‍ഹി: 18 മുതല്‍ 44 വയസ്സ് വരെയുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചതോടെ മിക്ക സംസ്ഥാനങ്ങളും സമ്മര്‍ദ്ദത്തിലായി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഒന്നിലധികം സംസ്ഥാനങ്ങള്‍ മൊത്തം 21 കോടി വാക്‌സിനേഷന്‍ ഡോസുകള്‍ക്കായി ആഗോള ടെന്‍ഡര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ സ്റ്റോക്കുകള്‍ ബാച്ചുകളായി വിതരണം ചെയ്യുന്നതിന് മൂന്ന് മുതല്‍ ആറ് മാസം വരെയാണ് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. വാക്‌സിനുകള്‍ക്കായുള്ള ആഗോള പ്രതിസന്ധി കണക്കിലെടുക്കുമ്പോള്‍ ഇത് സംസ്ഥാനങ്ങളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും. 18 മുതല്‍ 44 വയസ് പ്രായമുള്ളവരില്‍ നിന്ന് വാക്‌സിന്‍ ഷോട്ടുകള്‍ക്കായി വലിയ ആവശ്യം നേരിടേണ്ടി വരുന്നതിനാല്‍ മിക്ക സംസ്ഥാനങ്ങളും കടുത്ത സമ്മര്‍ദ്ദത്തിലാണ്. മെയ് 1 മുതല്‍ ഈ വിഭാഗക്കാര്‍ക്ക് വാക്‌സിന്‍ എത്തിക്കുക എന്നത് അതത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമായി മാറിയിരിക്കുന്നു.

ഇന്ത്യയില്‍ ഇപ്പോള്‍ മുതല്‍ ജൂലൈ മാസങ്ങള്‍ക്കിടയില്‍ 30 കോടി ഡോസുകള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ അവകാശപ്പെടുന്നു. ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ എല്ലാ പ്രായക്കാര്‍ക്കും ലഭിക്കത്തക്കവിധം 216 കോടി ഡോസുകള്‍ കൂടി ലഭ്യമാകുമെന്നാണ് കേന്ദ്രത്തിന്റെ അവകാശ വാദം. എന്നാല്‍ ഇത് പല സംസ്ഥാനങ്ങളും വിശ്വാസത്തിലെടുത്തിട്ടില്ല.

18-44 പ്രായപരിധിയിലുള്ളവര്‍ക്ക് ജൂണ്‍ അവസാനം വരെ രണ്ട് വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്നായി 5 കോടി വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുമെന്ന് സര്‍ക്കാര്‍ ബുധനാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ യുപി പോലുള്ള സംസ്ഥാനങ്ങള്‍ 4 കോടി ഡോസിനാണ് ആഗോള ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത്. തമിഴ്നാട് 5 കോടി ഡോസ്, ഒഡീഷ 3.8 കോടി ഡോസ്, കേരളം 3 കോടി ഡോസ്, ചെറിയ സംസ്ഥാനങ്ങള്‍ 1-2 കോടി ഡോസ് എന്നിങ്ങനെയാണ് ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത്.

Related Articles

Back to top button