InternationalLatest

പതിനൊന്നു വയസ്സുകാരനെ വീട്ടില്‍ തനിച്ചാക്കി മാതാപിതാക്കള്‍ ടൂര്‍ പോയത് രണ്ടാഴ്ച

“Manju”

പതിനൊന്നു വയസ്സുകാരനായ കുട്ടിയെ വീട്ടില്‍ തനിച്ചാക്കി ടൂര്‍ പോയ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അരിസോണയിലെ മെലിസ ഗ്രീന്‍ (34), ബോബി ജോ ഗ്രീന്‍ (30) എന്നിവരാണ് അറസ്റ്റിലായത്. വെക്കേഷന്‍ ടൈമില്‍ പതിനൊന്നുകാരനെ വീട്ടില്‍ തനിച്ചാക്കി ആഴ്ചളോളമാണ് മാതാപിതാക്കള്‍ ടൂര്‍ പോയത്.

പോലീസിന് ലഭിച്ച ഒരു കോളില്‍ നിന്നാണ് ഇതു സംബന്ധിച്ച വിവരം പുറത്തു വന്നത്. എല്‍ഫ്രിഡയിലെ വീട്ടില്‍ ഒരു ഫാമിലി താമസിക്കുന്നുണ്ടെന്നും എന്നാല്‍ അവിടെ ഇപ്പോള്‍ ഒരു കുട്ടി മാത്രമേ ഉള്ളൂ എന്നു സംശയിക്കുന്നുവെന്നുമായിരുന്നു പോലീസിന് ലഭിച്ച സന്ദേശം. ഇതു പ്രകാരം വീട്ടിലെത്തിയ പോലീസ് കുട്ടിയെ കണ്ടെത്തി.

മാതാപിതാക്കള്‍ യാത്ര പോയിരിക്കുകയാണെന്നും താന്‍ കഴിഞ്ഞ രണ്ടാഴ്ചയായി സ്‌കൂളില്‍ പോയിട്ടില്ലെന്നും കുട്ടി പോലീസിനോട് പറഞ്ഞു. ഈ ദിവസങ്ങളില്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്ന തണുത്ത ഭക്ഷണമാണ് താന്‍ കഴിക്കുന്നതെന്നും കുട്ടി പോലീസിനോട് പറഞ്ഞു. പോലീസ് ഉടന്‍ തന്നെ മാതാപിതാക്കളെ കോണ്‍ടാക്‌ട് യ്യൊന്‍ ശ്രമിച്ചെങ്കിലും ഇവരെ ഫോണില്‍ ലഭിച്ചില്ല.

മാതാപിതാക്കളെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ പോലീസ് കുട്ടിയെ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. പിന്നീട് യാത്ര കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. കുട്ടിയെ അവഗണിച്ചതിന് മൂന്നു കേസുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളായ ദമ്ബതികളെ 100,000 ഡോളര്‍ ബോണ്ടില്‍ ജയിലിലടച്ചതായി പോലീസ് പറഞ്ഞു.

Related Articles

Back to top button