IndiaLatest

50 ശതമാനം ആളുകള്‍ ഇപ്പോഴും മാസ്ക് ധരിക്കുന്നില്ല

“Manju”

ന്യൂഡല്‍ഹി : കൊറോണയുടെ രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെ പുതിയ കണക്ക് പുറത്തുവിട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊറോണ പടരുന്നതിനിടെ ഇപ്പോഴുംം രാജ്യത്തെ 50 ശതമാനത്തോളം ആളുകള്‍ മാസ്ക് ധരിക്കുന്നില്ല എന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കില്‍ പറയുന്നത്. ആരോഗ്യമന്ത്രാലയം ജോ. സെക്രട്ടറി ലവ് അഗര്‍വാളാണ് ഇക്കാര്യം പറഞ്ഞത്.

മാസ്‌ക് ധരിക്കുന്നവരില്‍ 64 ശതമാനം ആളുകളും മൂക്ക് ശരിയായി മറയുന്ന രീതിയില്‍ ധരിക്കുന്നില്ല. മൂക്ക് പുറത്ത് കാണുന്ന രീതിയില്‍ മാസ്ക് ധരിച്ചാല്‍ അതുകൊണ്ട് പ്രയോജനമുണ്ടാകില്ല. ബംഗാള്‍ അടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ ടിപിആര്‍ ഇപ്പോഴും 25 ശതമാനത്തിന് മുകളിലാണ്. ഇങ്ങനെ ടിപിആര്‍ നിരക്ക് കൂടുതലായി തുടരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

അതേസമയം, രാജ്യത്ത് രോഗബാധിതരുടെ പ്രതിദിന കണക്കിനേക്കാള്‍ കൂടുതലാണ് രോഗമുക്തരുടെ കണക്ക്. ഇത് ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് ഇതെന്നാണ് വിലയിരുത്തല്‍. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും രോഗബാധിതരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകുന്നുണ്ട്.

Related Articles

Back to top button