IndiaKeralaLatest

കഴുതകളുടേയും കുതിരകളുടേയും എണ്ണത്തില്‍ വന്‍ കുറവ്; ആശങ്ക

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് കന്നുകാലികളുടേയും കുതിരകളുടേയും കോവര്‍ കഴുതകളുടേയും എണ്ണത്തില്‍ വന്‍ കുറവെന്ന് പഠനം. മൃഗക്ഷേമ സംഘടനയായ ബ്രൂക് ഇന്ത്യയുടെ കമ്മ്യൂണിക്കേഷന്‍ വിഭാഗം തലവന്‍ ജോദ് പ്രകാശ് കൗറാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. കഴുതകളുടെ എണ്ണത്തില്‍ ഇത്രയും അധികം കുറവ് രേഖപ്പെടുത്തിയത് ആശങ്കാ ജനകമാണെന്നും അദ്ദേഹം അറിയിച്ചു.
കഴുതയുടെ തോലില്‍ നിന്നും ഉണ്ടാക്കുന്ന മരുന്നിന് ഉപയോഗിക്കുന്ന ഹൈഡ് ചൈനീസ് മാര്‍ക്കറ്റുകളില്‍ വന്‍ ഡിമാന്റോടെയാണ് വിറ്റ് പോകാറുള്ളത്. ചൈനയിലേക്കുള്ള ഇതിന്റെ കയറ്റുമതിയാണോ ഇന്ത്യയിലെ കഴുതകളുടെ എണ്ണത്തില്‍ കുറവ് വരാന്‍ കാരണം എന്നത് അന്വേഷിക്കണമെന്നും ജോദ് പ്രകാശ് ആവശ്യപ്പെട്ടു.
2012ലെ കന്നുകാലി സെന്‍സസിനേക്കാള്‍ 51.5 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2019ല്‍ നടന്ന കണക്കെടുപ്പ് അനുസരിച്ച്‌ രാജ്യത്തെ കഴുതകളുടെ എണ്ണം വെറും 1.2 ലക്ഷമാണ്. 2012 ലേതിനേക്കാള്‍ 61.23 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുതിരകളും കഴുതകളും കോവര്‍ കഴുതകളും ഗ്രാമപ്രദേശങ്ങളിലെ പാവപ്പെട്ടവരുടെ പ്രധാന വരുമാന സ്രോതസ്സാണ്. ഗ്രാമപ്രദേശങ്ങളിലുള്ളവരുടെ ജീവിതമാര്‍ഗ്ഗത്തെ ഇവയുടെ കുറവ് ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Back to top button