തിരുവനന്തപുരം: നടന് ഉണ്ണി രാജന് പി ദേവിന്റെ ഭാര്യാ പ്രിയങ്ക ആത്മഹത്യാ ചെയ്ത സംഭവത്തില്‍ രണ്ടാം പ്രതി ശാന്ത രാജന് പി ദേവിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ തള്ളി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. പ്രിങ്കയുടെ ദേഹത്ത് 15 മുറിവുകളുണ്ടെന്നും പ്രതികളെ ചോദ്യം ചെയ്താല്‍ മാത്രമേ ഇതു സംബന്ധിച്ച വിവരം ലഭിക്കുകയുള്ളൂവെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി. പ്രാരംഭ ഘട്ടത്തില്‍ ജാമ്യം അനുവദിച്ചാല്‍ കേസിന്റെ ശരിയായ അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന് വാദം പരിഗണിച്ചാണ് പ്രതിയുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ കോടതി തള്ളിയത്. കേസിലെ ഒന്നാം പ്രതി ഉണ്ണി രാജന് പി ദേവിനെ നേരത്തെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു.
Related Articles
ഭക്ഷണം തയ്യാറാക്കിയില്ല; 65 കാരിയെ ഭര്‍ത്താവും വളര്‍ത്തു മകനും ചേര്‍ന്ന് കൊന്നു
February 15, 2021 3:15 PM
Check Also
Close
-
മുല്ലപ്പളളി നടത്തിയത് നാണം കെട്ട യാചന; കെ.സുരേന്ദ്രന്April 5, 2021 6:58 PM