KeralaLatest

വെഞ്ഞാറമൂടിനു അഭിമാനമായി ശില്പ ആർഎസ്

“Manju”

വെഞ്ഞാറമ്മൂട് :ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്ത് നാടിനഭിമായിമായി ശില്പ ആര്‍.എസ്. ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ വനിതകളുടെ വോളിബോൾ ടീമിലാണ് ശില്പയുള്ളത്.  ഇതിനോടകം നടന്ന മൂന്ന് മത്സരങ്ങളിലും ഇന്ത്യക്ക് വേണ്ടി കളിക്കളത്തിൽ ഇറങ്ങിയിരുന്നു. വെഞ്ഞാറമൂട് നെല്ലനാട് മേലൂട്ട് വീട്ടിൽ രാജേന്ദ്രൻ നായരുടെയും സിന്ധുവിന്റെയും മകൾ ആണ് ശില്പ. എസ്എഐയിൽ  നിന്നും മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ദേശീയ ടീമിൽ സ്ഥാനം ലഭിക്കുകയായിരുന്നു.

ആദ്യ മത്സരത്തിൽ ദക്ഷിണ കൊറിയയോടും രണ്ടാം മത്സരത്തിൽ ചൈനയോടും പരാജയപ്പെട്ട ടീം മൂന്നാം മത്സരത്തിൽ നേപ്പാളിനോട് വിജയിച്ചു.

Related Articles

Back to top button