IndiaKeralaLatest

തല്‍ക്കാലം മദ്യം ഹോം ഡെലിവറിയില്ല

“Manju”

Kerala Beverages | Photos, News, Videos in Malayalam - News18 മലയാളം/Kerala
തിരുവനന്തപുരം: രണ്ടാം ലോക്ക്ഡൗണിലാണ് സംസ്ഥാനം. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും വ്യാപനം തുടരുന്ന സാഹചര്യത്തില്‍ രണ്ട തവണകൂടി ലോക്ക്ഡൗണ്‍ നീട്ടിയിരുന്നു. നിലവില്‍ മെയ് 30 വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഓണ്‍ലൈനായി മദ്യം വില്‍പ്പന നടത്തണമെന്നും ഹോം ഡെലിവറി ചെയ്യണമെന്നുമുള്ള ആവശ്യം വീണ്ടും സജീവമായിരുന്നു.
എന്നാല്‍ തല്‍ക്കാലം മദ്യം ഹോം ഡെലിവറി ചെയ്യേണ്ടെന്നാണ് തീരുമാനം. ഹോം ഡെലിവറിയടക്കമുള്ള ഓണ്‍ലൈന്‍ മദ്യ വില്‍പ്പനയ്ക്ക് നയപരമായ തീരുമാനം വേണമെന്നാണ് രണ്ടാം പിണറായി സര്‍ക്കാരിലെ എക്സൈസ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ നിലപാട്. ബുക്കിങ് സംവിധാനം തിരികെ കൊണ്ടുവരുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഇത് സംബന്ധിച്ച വിഷയങ്ങളില്‍ ബെവ്കോ എംഡിയുമായി മന്ത്രി ചര്‍ച്ച നടത്തി.
മുന്‍പും ഓണ്‍ലൈന്‍ മദ്യവില്‍പ്പന വേണമെന്ന ആവശ്യം ഉണ്ടായിരുന്നു. ഒന്നര വര്‍ഷം മുന്‍പ് സര്‍ക്കാരിനു മുന്നില്‍ അപേക്ഷ എത്തിയിരുന്നെങ്കിലും തീരുമാനമെടുത്തിരുന്നില്ല. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ ആദ്യ തരംഗത്തില്‍ സംസ്ഥാനം സമ്ബൂര്‍ണ അടച്ചിടലിലേക്ക് പോയതോടെ ബുക്കിങ്ങിനായി ബെവ്ക്യൂ ആപ് കൊണ്ടുവന്നു. തിരക്ക് കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു ഇത്.
നിലവിലുള്ള ചട്ടങ്ങളില്‍ ഒരുപാട് ഭേദഗതികള്‍ വേണ്ടി വരുമെന്നതാണ് എക്സൈസ് ഡിപ്പാര്‍ട്മെന്റ് ഇക്കാര്യത്തില്‍ നേരിടുന്ന പ്രായോഗിക വെല്ലുവിളി. ബെവ്ക്യൂ നിലവില്‍ വരുമ്ബോള്‍ തന്നെ നിരവധി ചട്ടങ്ങള്‍ ഭേദഗതി ചെയ്തു. ഇനി ഓണ്‍ലൈന്‍ മദ്യവില്‍പ്പന നടത്തണമെങ്കിലും കേരള വിദേശമദ്യ ചട്ടങ്ങളില്‍ ഭേദഗതി വരുത്തണം. ഇതോടൊപ്പം അബ്കാരി ഷോപ്പ് ഡിസ്പോസല്‍ റൂളിലും ഭേദഗതി വേണം.
ഒരാളുടെ കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് 3 ലീറ്ററാണ്. ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യാന്‍ തീരുമാനിച്ചാല്‍ വിതരണം നടത്തുന്ന കമ്ബനിയുടെ ജീവനക്കാരന് ഇതില്‍ കൂടുതല്‍ അളവ് മദ്യം കൈവശം വയ്ക്കേണ്ടിവരും. ഇതിനായും ഭേദഗതി കൊണ്ടുവരണം. നേരത്തെ കുപ്പികളില്‍ മദ്യം വില്‍ക്കാന്‍ ബവ്റിജസ് ഷോപ്പുകള്‍ക്കു മാത്രമേ അനുമതിയുള്ളൂ. തിരക്കു നിയന്ത്രിക്കാന്‍ ബാറുകളില്‍ കൗണ്ടറുകള്‍ സ്ഥാപിച്ചതോടെ അതിനും ഭേദഗതി വേണ്ടിവന്നിരുന്നു.
മദ്യവില്‍പ്പന ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ അന്തിമ തീരുമാനം മന്ത്രിസഭയുടേതാണ്. ഇത്തരം ഭേദഗതികള്‍ കൊണ്ടുവന്നാല്‍ തന്നെ നിരവധി കടമ്ബകള്‍ കടക്കേണ്ടതുണ്ട്. ബെവ്കോ എംഡിയുടെ മുന്നില്‍ ഒരു കമ്ബനിയുടെ അപേക്ഷ എത്തിയാല്‍ അത് എക്സൈസ് കമ്മിഷണര്‍ക്കു കൈമാറും. കമ്മിഷണര്‍ കാര്യങ്ങള്‍ വിശദമാക്കി എക്സൈസ് മന്ത്രിക്കു ശുപാര്‍ശ സമര്‍പ്പിക്കും. ഇത് മന്ത്രിസഭ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും

Related Articles

Back to top button