KeralaLatest

‘യാസ്’ ചുഴലിക്കാറ്റ് ; കേരളത്തില്‍ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

“Manju”

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ‘യാസ്’ ചുഴലിക്കാറ്റ് ഇന്ന് രൂപപ്പെടും. തീവ്ര ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച്‌ രാവിലെ തന്നെ ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്. ഒഡിഷ-പശ്ചിമ ബംഗാള്‍ തീരത്തും ചുഴലിക്കാറ്റ് ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 26 നു രാവിലെയോടെ പശ്ചിമ ബംഗാള്‍, വടക്കന്‍ ഒഡിഷ തീരത്ത് യാസ് എത്തുമെന്നാണ് പ്രവചനം.

കേരളത്തില്‍ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ല. എന്നാല്‍, ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ ശക്തമായ മഴ ലഭിക്കും. കാറ്റിനും സാധിത്യയുണ്ട്. ഇന്ന് തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ ഏഴ് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ സാധാരണ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗ്രീന്‍ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ബുധനാഴ്ച തിരുവനന്തപുരം മുതല്‍ പാലക്കാടുവരെയുള്ള ഒമ്പത് ജില്ലകളിലും വയനാട്ടിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച എറണാകുളം വരെയുള്ള ഏഴ് തെക്കന്‍ ജില്ലകള്‍ക്കും കാസര്‍കോട് ജില്ലയിലും യല്ലോ അലര്‍ട്ടുണ്ട്. മെയ് 28 വെള്ളിയാഴ്ച തിരുവനന്തപുരത്ത് കനത്തമഴ പെയ്തേക്കും. അതിനടുത്ത ദിവസങ്ങളില്‍ കാലവര്‍ഷം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button