KeralaLatest

ലോക്​ഡൗണില്‍ ഇളവ്

“Manju”

തിരുവനന്തപുരം: ലോക്​ഡൗണില്‍ നിര്‍മാണ പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയ സാഹചര്യത്തില്‍ അതിന് ആവശ്യമായ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ നിശ്ചിതദിവസം തുറക്കാന്‍ അനുമതി നല്‍കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

*ചെത്തുകല്ല് വെട്ടാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കല്ല് കൊണ്ടുപോകുന്ന വാഹനങ്ങളെ തടയുന്നത് ഒഴിവാക്കാന്‍ നടപടിയെടുക്കും

*മലഞ്ചരക്ക് കടകള്‍ വയനാട്, ഇടുക്കി ജില്ലകളില്‍ ആഴ്ചയില്‍ രണ്ടുദിവസവും മറ്റ് ജില്ലകളില്‍ ഒരുദിവസവും തുറക്കാന്‍ അനുവദിക്കും

* റബര്‍ തോട്ടങ്ങളിലേക്ക് റെയിന്‍ഗാര്‍ഡ് വില്‍ക്കുന്ന കടകള്‍ നിശ്ചിത ദിവസം തുറക്കാന്‍ അനുമതി നല്‍കും

*വാക്സിന്‍ മുന്‍ഗണനാ പട്ടികയില്‍ ബാങ്കുകാരെ പെടുത്തുന്ന കാര്യം ഗൗരവമായി പരിഗണിച്ച്‌ അനുകൂല തീരുമാനമെടുക്കും

*ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാസ്ക് ധരിച്ച്‌​ എഴുതണം. എല്ലാ വിധത്തിലുള്ള മുന്‍കരുതലുകളും പരീക്ഷ നടത്തിപ്പിലുണ്ടാകും

Related Articles

Back to top button