IndiaLatest

നാശം വിതച്ച് യാസ്: കനത്ത മഴ തുടരുന്നു

“Manju”

കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റിൽ പശ്ചിമ ബംഗാളിലും ഒഡീഷയിലും കനത്ത നാശനഷ്ടം. ചുഴലിക്കാറ്റ് കടന്നു പോകുന്ന സ്ഥലങ്ങളിലെല്ലാം കനത്ത നാശനഷ്ടമാണുണ്ടാകുന്നത്. അതീവ ജാഗ്രതയാണ് ഇരു സംസ്ഥാനങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്നത്. ഒഡീഷയിൽ രണ്ടു ലക്ഷത്തോളം പേരെയും ബംഗാളിൽ 15 ലക്ഷത്തിലധികം ആളുകളെയും ഒഴിപ്പിച്ചിട്ടുണ്ട്.

ഇപ്പോഴും കനത്ത കാറ്റിന്റെ പിടിയിലാണ് ഒഡീഷ. ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് കരതൊട്ടു. ജനങ്ങളെ മാറ്റിപ്പാർപ്പിച്ചതിനാൽ ആളപായം ഒഴിഞ്ഞു. വൈകിട്ടോടെ കാറ്റിന്റെ പ്രഭാവം ഒഡീഷയിൽ കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 135 കിലോമീറ്റർ വേഗതയിലാണ് തീരത്തെത്തിയതെങ്കിലും ക്രമേണ വേഗത കുറയുന്നതായി വിദഗ്ധർ പറയുന്നു. നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. മയൂർബഞ്ച് ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒഡീഷയിൽ കനത്ത മഴയാണ് ലഭിച്ചത്. വടക്കൻ ഒഡീഷയിലും തീരദേശങ്ങളിലും കനത്ത കനത്ത മഴ തുടരുമെന്നാണ് പ്രതീക്ഷ.

പശ്ചിമ ബംഗാളിലെ തീരദേശ ജില്ലകളായ പൂർബ മെഡിനിപൂർ, സൗത്ത് 24 പർഗാനാസ് എന്നിവിടങ്ങളിൽ വെള്ളം കയറി. താഴ്ന്ന സ്ഥലങ്ങൾ വെള്ളപ്പൊക്കത്തിൽ മുങ്ങി. കടൽത്തീര പട്ടണങ്ങളായ ദിർബ, മന്ദർമോണി, പുർബ മെഡിനിപൂരിലെ തെക്ക് 24 പർഗാനകൾ, എന്നിവടങ്ങളിൽ നാലു മീറ്ററിലധികം ഉയരത്തിൽ തിരമാലകൾ ഉയരുന്നുണ്ട്.

തീരം കടന്ന് ഉയരുന്ന ജലം ഒട്ടേറെ ഗ്രാമങ്ങളെയും ചെറിയ പട്ടണങ്ങളെയും വെള്ളത്തിലാഴ്ത്തിയതായി അധികൃതർ അറിയിച്ചു. 20,000 വീടുകൾ ഭാഗീകമായി തകർന്നു. മെയ് 28ന് ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. യാസ് നാശം വിതച്ച പൂർബ മെഡിനിപൂർ, സൗത്ത് 24 പർഗാനാസ് എന്നിവിടങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഒരുകോടി രൂപ മമത ബാനർജി പ്രഖ്യാപിച്ചു.

നാളെ ഝാർഖണ്ഡിലും വീശുമെന്ന് മുന്നറിയിപ്പുണ്ട്. ഒഡീഷയെയും പശ്ചിമ ബംഗാളിനെയും കടന്ന് യാസ് ചുഴലിക്കാറ്റ് അർദ്ധരാത്രിയോടെ ഝാർഖണ്ഡിലേക്ക് എത്തുമെന്നാണ് പ്രവചനം. ഝാർഖണ്ഡിൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. കടുത്ത ചുഴലിക്കാറ്റ് കൊടുങ്കാറ്റ് യാസ് കണക്കിലെടുത്ത് ദുർബലമായ പ്രദേശങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ദുരന്തനിവാരണ സെക്രട്ടറി അമിതാഭ് കൗശൽ അറിയിച്ചു.

Related Articles

Back to top button