ന്യൂഡല്‍ഹി: വാക്സിന് ഇന്ത്യക്കാര്‍ക്ക് നല്‍കേണ്ട സമയത്ത് കയറ്റി അയച്ചതിന് നല്‍കേണ്ടിവന്നത് നിരവധി ജീവനുകളെന്ന് ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്. കോവിഡ് ഓണ്‍ലൈന്‍ ബ്രീഫിങ്ങിലാണ് കെജ്രിവാള് കേന്ദ്രത്തെ കുറ്റപ്പെടുത്തിയത്.” ലോകത്ത് എല്ലാ രാജ്യങ്ങളും വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ നേരത്തെ തുടങ്ങി. എന്നാല്‍, ഇന്ത്യയില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് വാക്സിന് നല്കുന്നതിനു പകരം വിദേശത്തേക്ക് കയറ്റി അയച്ചു. വാക്സിനേഷന് നേരത്തെ തുടങ്ങിയിരുന്നെങ്കില്‍ രണ്ടാം തരംഗത്തില്‍ നിരവധി ജീവനുകള്‍ നമുക്ക് രക്ഷിക്കാമായിരുന്നു”- കെജ്രിവാള് പറഞ്ഞു.”വാക്സിന് എത്തിക്കാന്‍ എല്ലാ മുഖ്യമന്ത്രിമാരും ശ്രമം നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല. ആഗോള ടെണ്ടറിന് തയാറെടുത്തതും പരാജയമായി. കോവിഡിനെതിരായ യുദ്ധത്തില്‍ സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ പിന്തുണക്കാന്‍ തയാറാണ്.ഈ പോരാട്ടത്തില്‍ നമ്മള്‍ക്ക് തോല്‍ക്കാനാവില്ല. കേന്ദ്രം കോവിഡിന് മുന്നില്‍ തോറ്റാല്‍ ബി.ജെ.പിയല്ല തോല്‍ക്കുന്നത്, ഇന്ത്യ ഒട്ടാകെയാണെന്നും”- ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.
Related Articles
Check Also
Close
-
അഴീക്കോട് എല്‍ഡിഎഫിന് :കെ.എം. ഷാജി വീണുMay 2, 2021 5:46 PM