IndiaKeralaLatest

അഴീക്കോട് എല്‍ഡിഎഫിന് :കെ.എം. ഷാജി വീണു

“Manju”

മുസ്ലിം ലീഗിന്‍റെ കെ.എം. ഷാജി മൂന്നാമങ്കത്തില്‍ അടിതെറ്റിവീണു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എല്‍ഡിഎഫിന്റെ കെ.വി. സുമേഷ് അയ്യായിരത്തിലേറെ വോട്ടുകള്‍ക്ക് ജയിച്ചു. കെ.വി. സുമേഷിലൂടെ ഇക്കുറി മണ്ഡലം തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫിന് സാധിച്ചു.
പാര്‍ട്ടിയുടെ ചിട്ടയായ പ്രവര്‍ത്തനവും മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എന്ന പൊതു സ്വീകാര്യതയും സുമേഷിന് വോട്ടായി പെട്ടിയില്‍ വീണു എന്നാണ് ജനവിധി തെളിയിക്കുന്നത്. വിജിലന്‍സിന്‍റെ ചോദ്യം ചെയ്യല്‍ വരെയെത്തിയ പ്ലസ് ടു കോഴ കേസ്, അനധികൃത സ്വത്ത് സമ്ബാദനം എന്നിവയെല്ലാം ഷാജിക്ക് പ്രതികൂലമായി ബാധിച്ചുവെന്നാണ് വിലയിരുത്തല്‍.

Related Articles

Back to top button