Latest

വാക്‌സിന്‍ പാഴാക്കുന്നത് ഒഴിവാക്കണം; പ്രധാനമന്ത്രി

“Manju”

ന്യുഡല്‍ഹി: കൊറോണ വാക്‌സിനുകള്‍ പാഴാക്കുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ആരോഗ്യ പ്രവര്‍ത്തകരോട് സംവദിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്. ഹിമാചല്‍ പ്രദേശിലെ കൊറോണ വാക്സിന്‍ സ്വീകരിച്ചവരോടും ആരോഗ്യ പ്രവര്‍ത്തകരോടുമായിരുന്നു പ്രധാനമന്ത്രിയുടെ സംവാദം. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂറും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

കൊറോണ വാക്‌സിന്‍ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കുന്നത് വാക്‌സിനേഷന്റെ ചെലവ് 10 ശതമാനം കുറയ്‌ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകള്‍, പ്രായമായവര്‍ ,വ്യവസായ തൊഴിലാളികള്‍, ദിവസവേതനക്കാര്‍ മുതലായവര്‍ക്ക് സംസ്ഥാനം പ്രത്യേക ശ്രദ്ധ നല്‍ക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇതിനായി ‘സുരക്ഷാ കി യുക്തി-കൊറോണ സേ മുക്തി’ പോലുള്ള പ്രത്യേക പ്രചാരണങ്ങള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തുട

വൈറസിനെക്കുറിച്ചും കുത്തിവയ്പ്പിനെക്കുറിച്ചും അവബോധം പ്രചരിപ്പിക്കുന്നതിനായി എല്ലാ വീടുകളും സന്ദര്‍ശിക്കാന്‍ ടീമുകളെ നിയോഗിച്ചിട്ടുണ്ട്. ദിവസവും ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്ന് ഫീഡ്ബാക്ക് എടുക്കുകയും വാക്‌സിന്‍ പാഴാകുന്നത് ഒഴിവാക്കാന്‍ ഡേറ്റ ശേഖരിക്കുകയും ചെയ്യുന്നുവെന്നും ഷിംലയിലെ ദോദ്രാ ക്വാര്‍ ഏരിയയിലെ സിവില്‍ ആശുപത്രിയിലെ ഡോ. രാഹുല്‍ പ്രധാനമന്ത്രിയെ അറിയിച്ചു.

ഹിമാചല്‍ പ്രദേശിലെ എല്ലാ ആളുകളും കൊറോണ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി. എന്നാല്‍ സംസ്ഥാനത്തിന്റെ ഉള്‍ഗ്രാമങ്ങളിലെ ആളുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദ്ദേശം. ഇതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകള്‍തോറും സന്ദര്‍ശിച്ച്‌ ആളുകളില്‍ കൂടുതല്‍ ബോധവല്‍കരണം പരിപാടികള്‍ നടത്തണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് പ്രഖ്യാപനം അറിയിച്ചത്.

Related Articles

Check Also
Close
  • ….
Back to top button