പാലക്കാട്: മക്കളുടെ മരണത്തില്‍ നീതി ആവശ്യപ്പെട്ട് സത്യഗ്രഹം നടത്തുന്ന വാളയാര്‍ അമ്മയുടെ കണ്ണീരില്‍ ഈ സര്‍ക്കാര്‍ ഒലിച്ചുപോകുമെന്ന് ഉമ്മന്‍ ചാണ്ടി. തെളിവുകള്‍ നശിപ്പിച്ച് ആരെയോ സംരക്ഷിക്കാന്‍ പോലീസ് കേസ് അട്ടിമറിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
അമ്മയെ കൂടുതല്‍ സമരത്തിലേക്ക് തള്ളിവിടാതെ അവരുടെ ആവശ്യം അംഗീകരിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.