IndiaKeralaLatest

പുള്ളിപ്പുലിയും നായയും പരസ്പരം ഏറ്റുമുട്ടി മരിച്ചു.

“Manju”

മാണ്ഡ്യ: കര്‍ണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. പുള്ളിപ്പുലി നാട്ടിലിറങ്ങിയപ്പോള്‍ നാടിന്റെ കാവല്‍ക്കാരന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ആ പരസ്പരാക്രമണത്തില്‍ ഇരുവരും വീരഗതി പ്രാപിച്ചു.
സംഭവം ഇങ്ങനെ : വെള്ളിയാഴ്ചയാണ് ആറുമാസം പ്രായമുളള പുള്ളിപ്പുലി തെരുവു നായയുടെ ആക്രമണത്തില്‍ ചത്തത്. ഏറ്റുമുട്ടലില്‍ ഗുരുതര പരിക്കേറ്റ നായയും പിന്നീട് ചത്തു.

വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് സംഭവമുണ്ടായത്. നായ കുരയ്ക്കുന്ന ശബ്ദം കേട്ടെങ്കിലും തണുത്ത കാലാവസ്ഥയായിരുന്നതിനാല്‍ ആരും പുറത്തിറങ്ങിയില്ലെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. നേരം പുലര്‍ന്ന ശേഷം വയലുകളിലേക്ക് പോകാനിറങ്ങിയ ആളുകളാണ് പുള്ളിപ്പുലിയുടെ മൃതദേഹവും പരിക്കേറ്റ നായയേയും കണ്ടെത്തിയത്.

നായയും പുള്ളിപ്പുലിയും തമ്മില്‍ ഏറ്റുമുട്ടിയിട്ടുണ്ടെന്ന് വനം വകുപ്പ് വ്യക്തമാക്കി. പ്രാഥമിക ലക്ഷണത്തില്‍ നായയുടെ ആക്രമണത്തിലാണ് പുള്ളിപ്പുലി ചത്തതെന്ന നിഗമനത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. നായയുടേയും പുള്ളിപ്പുലിയുടേയും മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനായി കൊണ്ടുപോയി.

Related Articles

Back to top button