IndiaKeralaLatest

50 വ​ര്‍​ഷം 117 ചു​ഴ​ലിക്കാറ്റ് 40,000 പേ​രുടെ ജീവന്‍

“Manju”

ന്യൂ​ഡ​ല്‍​ഹി:  ആവാസ വ്യവസ്ഥയിൽ കാലാവസ്ഥയ്ക്ക്  വലിയ തോതിലുള്ള മാറ്റമാണ് വരുത്തുവാൻ കഴിയുന്നത്.  ലോകത്തിന്റെ ഗതിവിഗതികൾ നിർണ്ണയിക്കുന്നതിന് ഓരോ സ്ഥലത്തെയും കാലാവസ്ഥ വഹിക്കുന്നപങ്ക് ഒഴിച്ച് ചിന്തിക്കുവാൻ തന്നെ കഴിയുന്നില്ല.  പുരാതന കാലത്ത് ജീവിക്കാൻ ഉതകുന്ന കാലാവസ്ഥയുള്ള സ്ഥലം തേടിയുള്ള മനുഷ്യന്റെ പ്രയാണമാണ് ഓരോയിടത്തും നദീതീരങ്ങളിലായാലും പർവ്വതനിരകളുടെ അടിവാരത്തിലായാലും വിവിധ സംസ്കാരങ്ങൾക്ക് വിത്തിട്ടത്. അത്തരത്തിൽ ചിന്തിക്കുമ്പോൾ വിവി‌ധപേരിൽ പലകാലത്തായുണ്ടായ കാറ്റുകൾ വരുത്തിയ സ്വാധീനവും വളരെ വലുതാണ്.

കഴിഞ്ഞ 50 വ​ര്‍​ഷ​ത്തി​നി​ടെ 7063 തീ​വ്ര കാ​ലാ​വ​സ്ഥാ ദു​ര​ന്ത​ങ്ങ​ളാ​ണ് രാ​ജ്യ​ത്തു​ണ്ടാ​യ​ത്. 1,41,308 പേ​ര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു . ഇ​തി​ല്‍ 40,358 പേ​ര്‍(28 ശ​ത​മാ​നം) ചു​ഴ​ലി​ക്കാ​റ്റ് മൂ​ല​മാ​ണ് മ​രി​ച്ച​ത്. 65,130 പേ​ര്‍​ക്ക് പ്ര​ള​യ​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്ട​പ്പെട്ടു .  ഇ​ന്ത്യ​യി​ല്‍ 1970 മു​ത​ല്‍ 2019 വ​രെ​യു​ള്ള 50 വ​ര്‍​ഷ​ത്തിനിടെ സംഭവിച്ചത് 117 ചു​ഴ​ലി​ക്കാറ്റുകളെന്ന് റിപ്പോര്‍ട്ട് . ചുഴലിക്കാറ്റിനെ തുടര്‍ന്ന് 40,000 പേ​ര്‍​ക്കാ​ണ് ജീവന്‍ നഷ്ടപ്പെട്ടതെന്ന് തീ​വ്ര കാ​ലാ​വ​സ്ഥ​യെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​ല്‍ ചൂണ്ടിക്കാട്ടുന്നു .
അ​തേ​സ​മ​യം, ക​ഴി​ഞ്ഞ പ​ത്തു വ​ര്‍​ഷ​ത്തി​നി​ടെ ചു​ഴ​ലി​ക്കാ​റ്റി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ല്‍ മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞു​വ​രു​ന്ന​താ​യി പ​ഠ​ന​ത്തി​ല്‍ പരാമര്‍ശിക്കുന്നു .
കേ​ന്ദ്ര ഭൗ​മ​ശാ​സ്ത്ര മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി എം. ​രാ​ജീ​വ​ന്‍, ശാ​സ്ത്ര​ജ്ഞ​രാ​യ ക​മ​ല്‍​ജി​ത് റേ, ​എ​സ്.​എ​സ്. റേ, ​ആ​ര്‍.​കെ. ഗി​രി, എ.​പി. ഡി​മ്രി എ​ന്നി​വ​രാ​ണു ചുഴലിക്കാറ്റ് ദുരന്തത്തെ സംബന്ധിച്ച റി​സ​ര്‍​ച്ച്‌ പേ​പ്പ​ര്‍ ത​യാ​റാ​ക്കി​യ​ത്.മെയ് ​മാ​സം​ത​ന്നെ ര​ണ്ടു ചു​ഴ​ലി​ക്കാ​റ്റു​ക​ളാ​ണു രാ​ജ്യ​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റും കി​ഴ​ക്കു​മു​ണ്ടാ​യ​ത്. പ​ടി​ഞ്ഞാ​റ​ന്‍ ഭാ​ഗ​ത്തു​ണ്ടാ​യ ടൗ​ട്ടേ ചു​ഴ​ലി​ക്കാ​റ്റി​ല്‍ 50 ലേറെ പേര്‍ മ​രി​ച്ചു. കോ​ടി​ക​ളു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലു​ണ്ടാ​യ യാ​സ് ചു​ഴ​ലി​ക്കാ​റ്റി​ല്‍ മ​ര​ണം കു​റ​വാ​ണെ​ങ്കി​ലും കനത്ത നാശനഷ്ടമുണ്ടായി .
1971ല്‍ ​ബം​ഗാള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ആ​റാ​ഴ്ച​യ്ക്കി​ടെ നാ​ലു ചു​ഴ​ലി​ക്കാ​റ്റു​ക​ള്‍ ഉണ്ടായി . സെ​പ്റ്റം​ബ​ര്‍ അ​വ​സാ​ന​ത്തി​നും ന​വം​ബ​ര്‍ ആ​ദ്യ വാ​ര​ത്തി​നും ഇ​ട​യി​ലാ​യി​രു​ന്നു ചു​ഴ​ലി​ക്കാ​റ്റു​ക​ള്‍ രൂ​പ​മെ​ടു​ത്ത​ത്. 1971 ഒ​ക്ടോ​ബ​ര്‍ 30ന് ​ഒ​ഡീ​ഷ തീ​ര​ത്ത് ആ​ഞ്ഞ​ടി​ച്ച ചു​ഴ​ലി​ക്കാ​റ്റി​ല്‍ 10,000 പേ​രാ​ണു മ​രി​ച്ച​ത്. പ​ത്തു​ല​ക്ഷ​ത്തി​ല​ധി​കം പേ​ര്‍ക്ക്
വീടുകള്‍ നഷ്ടപ്പെട്ടു .
ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ 1977 ന​വം​ബ​ര്‍ ഒ​ന്പ​തി​നും 20നും ​ഇ​ട​യി​ല്‍ ര​ണ്ടു ചു​ഴ​ലി​ക്കാ​റ്റു​ക​ള്‍ ഉ​ണ്ടാ​യി. ചി​രാ​ല ചു​ഴ​ലി​ക്കാ​റ്റ് എ​ന്നു പേ​രു​ള്ള ര​ണ്ടാ​മ​ത്തേ​താ​യി​രു​ന്നു കൂടുതല്‍ നാ​ശം വി​ത​ച്ച​ത്. ഇതില്‍ 10,000 പേ​രാ​ണ് മ​രി​ച്ച​ത്. ആ​യി​ര​ക്ക​ണ​ക്കി​നു വീ​ടു​ക​ള്‍ ത​കരുകയും കോ​ടി​ക​ളു​ടെ കൃ​ഷി നാ​ശവു​മു​ണ്ടാ​യി.
1970-1980 കാലയളവില്‍ മാത്രം ചു​ഴ​ലി​ക്കാ​റ്റ് ദു​ര​ന്ത​ത്തി​ല്‍ ഇ​രു​പ​തി​നാ​യി​ര​ത്തി​ല​ധി​കം പേ​രാ​ണു മ​രി​ച്ച​ത്. 2010-2019 കാ​ല​ത്ത് മ​ര​ണ​നി​ര​ക്കി​ല്‍ 88 ശ​ത​മാ​നം കു​റ​വു​ണ്ടാ​യി. കൃത്യമായ കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം മൂലമാണ് ചു​ഴ​ലി​ക്കാ​റ്റ് മൂ​ല​മു​ള്ള മ​ര​ണ​നി​ര​ക്ക് കു​റ​യ്ക്കാ​ന്‍ ക​ഴി​ഞ്ഞ​തെ​ന്ന് ഇ​ന്ത്യ​ന്‍ കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ മൃ​ത്യു​ജ്ഞ​ജ​യ് മ​ഹാ​പാ​ത്ര പ​റ​ഞ്ഞു. മുമ്ബ് വ​ന്‍ ചു​ഴ​ലി​ക്കാ​റ്റു​മൂ​ലം മ​ര​ണം സം​ഭ​വി​ക്കു​മാ​യി​രു​ന്നു. ഇ​പ്പോ​ള്‍ മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി​യും വീ​ടു ത​ക​ര്‍​ന്നു​മാ​ണ് മ​ര​ണ​മു​ണ്ടാ​കു​ന്ന​തെ​ന്ന് മൃ​ത്യു​ജ്ഞ​ജ​യ് മ​ഹാ​പാ​ത്ര കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related Articles

Back to top button