KeralaLatest

ജലാല്‍ കള്ളപ്പണ ഇടപാടിനായി ഫിലിപ്പീന്‍സ് നാവികസേനാ കപ്പലില്‍ രണ്ടു കോടിയുടെ മാസ്ക് കടത്തി

“Manju”

കൊച്ചി• സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത ജലാല്‍ കള്ളപ്പണ ഇടപാടിനായി ഫിലിപ്പീന്‍സ് നാവികസേനാ കപ്പലില്‍ രണ്ടു കോടിയുടെ മാസ്ക് കടത്തി. മാസ്ക് കയറ്റുമതിക്ക് നിരോധനമുള്ളപ്പോഴായിരുന്നു ജലാലിന്‍റെ കള്ളപ്പണ കയറ്റുമതി.

മൂവാറ്റുപുഴയിലെ തടിവ്യാപാരി ഫിലിപ്പീന്‍സില്‍നിന്ന് ഇറക്കുമതി ചെയ്ത തടിയുടെ വിലയുടെ പകുതി കള്ളപ്പണമായി കൈമാറാനായിരുന്നു ധാരണ. രാജ്യാന്തര യാത്രയ്ക്കു വിലക്കായതിനാല്‍ പണം കൈമാറുന്നതിനു പകരം ഇതിനു തുല്യമായി രണ്ടു കോടി രൂപയുടെ മാസ്ക് വാങ്ങി ഫിലിപ്പീന്‍സ് നാവിക സേനാ കപ്പലില്‍ കൈമാറുകയായിരുന്നു. കസ്റ്റംസിന്‍റെ സഹായത്തോടെയായിരുന്നു കടത്തെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.

Related Articles

Back to top button