IndiaKeralaLatest

ജില്ലവിട്ടുള്ള യാത്രക്ക് നിയന്ത്രണമുണ്ട് – ഡി.ജി.പി

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ജില്ലവിട്ടുള്ള യാത്രക്ക് നിയന്ത്രണമുണ്ടെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. അടിയന്തര ആവശ്യങ്ങളിലൊഴികെ ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ലെന്ന് ഡി.ജി.പി അറിയിച്ചു. യാത്രകള്‍ നിയന്ത്രിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡി.ജി.പി നിര്‍ദേശവും നല്‍കി.
പരീക്ഷ, ചികിത്സ, മരണാനന്തര ചടങ്ങുകള്‍ എന്നിവക്കാണ് ജില്ലവിട്ടുള്ള യാത്ര അനുവദിക്കുക. പുതിയ ജോലിയില്‍ ചേരാനും യാത്രയാവാം. യാത്രികര്‍ സത്യവാങ്മൂലവും തിരിച്ചറിയല്‍ കാര്‍ഡും കരുതണമെന്നും ഡി.ജി.പി അറിയിച്ചു. ലോക്ഡൗണ്‍ ഇളവിന്‍റെ ഭാഗമായി തുറന്ന കടകള്‍ക്ക് മുന്നില്‍ സാമൂഹിക അകലം നിര്‍ബന്ധമാണ്. സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ ഉടമകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തില്‍ ലോക്ഡൗണിന്‍റെ മൂന്നാംഘട്ടത്തില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍, തുണിക്കട, ചെരിപ്പ്കട, കുട്ടികള്‍ക്ക് ആവശ്യമുള്ള പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുടങ്ങി ചില സ്ഥാപനങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു.

Related Articles

Back to top button