KeralaLatest

ആലപ്പുഴയില്‍ താപനില ക്രമാതീതമായി ഉയരുമെന്ന് മുന്നറിയിപ്പ്

“Manju”

ശ്രീജ.എസ്

ആലപ്പുഴ: സംസ്ഥാനത്ത് വേനല്‍ കൂടുതല്‍ ശക്തി പ്രാപിക്കുന്നു. സംസ്ഥാനത്തെ പൊതുതാപനിലയേക്കാള്‍ കൂടുതലായിരിക്കും ആലപ്പുഴ ജില്ലയിലെ ഇന്നത്തെ താപനിലയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ദിനാന്തരീക്ഷ താപനില രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനാണ് സാധ്യത.

ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ സംബന്ധിച്ച്‌ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. പതിനൊന്ന് മുതല്‍ മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍ജലീകരണം തടയാന്‍ പരമാവധി വെള്ളം കുടിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നലെ പുറത്തു വിട്ട പ്രവചന പ്രകാരം മാര്‍ച്ച്‌ -ഏപ്രില്‍ -മെയ് മാസങ്ങളില്‍‌ രാജ്യത്തെ താപനില ശരാശരിയെക്കാള്‍ കൂടുതലായിരിക്കും. എന്നാല്‍ കേരളം ഉള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ ചൂട് സാധാരണയെക്കാള്‍ കുറയാനാണ് സാധ്യതയെന്നും പക്ഷേ രാത്രി താപനിലയില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വര്‍ധനവിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പ്രവചിക്കുന്നു.

Related Articles

Back to top button