InternationalLatest

ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 17.14 കോടി

“Manju”

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊറോണ വൈറസ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തിനടുത്ത് പുതിയ കൊറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം പതിനേഴ് കോടി പതിനാല് ലക്ഷം കടന്നിരിക്കുന്നു. കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചവരുടെ മരണസംഖ്യ 35.64 ലക്ഷമായി ഉയര്‍ന്നിരിക്കുകയാണ്. കോവിഡില്‍ നിന്നും രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി മുപ്പത്തിയേഴ് ലക്ഷം പിന്നിട്ടു.

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1.26 ലക്ഷം പേര്‍ക്കാണ് കൊറോണ വൈറസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2.81 കോടിയിലധികം പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിച്ചത്. രാജ്യത്ത് ആകെ മരണസംഖ്യ 3.31 ലക്ഷമായിരിക്കുന്നു. നിലവില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യു എസില്‍ മൂന്ന് കോടി നാല്‍പ്പത്തിയൊന്ന് ലക്ഷം കോവിഡ് രോഗബാധിതരുണ്ട്. ഇവിടെ മരണസംഖ്യ അറുപത് ലക്ഷം കടന്നതായി റിപ്പോര്‍ട്ട് ചെയ്തു.

ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് ഇന്ത്യയിലാണ്. വേള്‍ഡോമീറ്റര്‍ കണക്ക് പ്രകാരം അമേരിക്കയില്‍ അയ്യായിരത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.115 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. അതേസമയം ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഇവിടെ 32,554 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 874 പേര്‍ മരിച്ചു.

Related Articles

Back to top button