InternationalLatest

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് നവോമി ഒസാക്ക പിന്മാറി

“Manju”

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്നും  ലോക രണ്ടാം നമ്പര്‍ താരം ജപ്പാന്റെ നവോമി ഒസാക്ക പിന്മാറി. മത്സര ശേഷമുള്ള വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നതിനാല്‍ ഫ്രഞ്ച് ഓപ്പണ്‍ അധികൃതര്‍ താരത്തിനുമേല്‍ പിഴ ചുമത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്മാറിയത്. ഇന്ന് രണ്ടാം റൗണ്ടില്‍ റുമേനിയന്‍ താരം അന്നാ ബോഗ്‌ദാനെ നേരിടാനിരിക്കെയാണ് ടൂര്‍ണമെന്റില്‍ നിന്നും താരം പിന്മാറിയത്.

ആദ്യ റൗണ്ട് മത്സരം ജയിച്ച നവോമി ഒസാക്ക മത്സരശേഷം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല. അതിന് 15000 ഡോളറാണ് നവോമിയ്ക്ക് പിഴ ചുമത്തിയിരിന്നത്. വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാതിരിക്കുന്നത് ഇനിയും തുടര്‍ന്നാല്‍ ഫ്രഞ്ച് ഓപ്പണ്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കുമെന്നും മറ്റു ഗ്രാന്‍സ്ലാം മത്സരങ്ങളില്‍ വിലക്കുമെന്നും താരത്തിന് മുന്നറിയിപ്പും നല്‍കിയിരുന്നു.

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ നേരിടാന്‍ പ്രയാസമുള്ളതിനാല്‍ ഫ്രഞ്ച് ഓപ്പണില്‍ മാധ്യമങ്ങളോട് സംസാരിക്കില്ലെന്നും നേരത്തെ തന്നെ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഒസാക്ക പറഞ്ഞിരുന്നു. അതില്‍ വന്‍ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. തുടര്‍ന്ന് താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളിലൂടെയാണ് കടന്നു പോകുന്നത് അതിനാല്‍ തന്നെ കളിമണ്‍ കോര്‍ട്ടില്‍ നിന്നും ഞാന്‍ കുറച്ചു നാള്‍ വിട്ടു നില്‍ക്കുകയാണെന്നും താരം പറഞ്ഞു.

Related Articles

Back to top button