IndiaLatest

എസ്.ബി.ഐ.യില്‍ ഡിഗ്രിക്കാര്‍ക്ക് അവസരം

“Manju”

മുംബൈ ; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 6100 അപ്രന്റിസ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ 75 ഒഴിവുണ്ട്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി 290 ഒഴിവുണ്ട്. ഒരു സംസ്ഥാനത്തെ ഒഴിവിലേക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. അപ്രന്റിസ് ട്രെയിനിങ്ങിന്റെ പരീക്ഷയ്ക്ക് ഒരുതവണയേ പങ്കെടുക്കാനാകൂ. മുമ്പ് പരിശീലനം ലഭിച്ചവര്‍ക്കും പ്രവൃത്തിപരിചയമുള്ളവര്‍ക്കും അപേക്ഷിക്കാനാകില്ല.
യോഗ്യത: അംഗീകൃത ബിരുദം. 2020 ഒക്ടോബര്‍ 31 വെച്ചാണ് യോഗ്യത കണക്കാക്കുന്നത്.

പ്രായം: 20-28 വയസ്സ്. 2020 ഒക്ടോബര്‍ 31 വെച്ചാണ് പ്രായം കണക്കാക്കുന്നത്. 1992 നവംബര്‍ ഒന്നിനും 2000 ഒക്ടോബര്‍ 31നും ഇടയില്‍ ജനിച്ചവരാകണം. രണ്ടുതീയതികളും ഉള്‍പ്പെടെ.

സ്‌റ്റൈപ്പെന്‍ഡ്: 15,000 രൂപ. അപ്രന്റിസുകള്‍ക്ക് മറ്റ് അലവന്‍സും ആനുകൂല്യങ്ങളും ലഭിക്കില്ല.

തിരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ പരീക്ഷയുടെയും പ്രാദേശികഭാഷാ ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്. പ്രാദേശികഭാഷ പഠിച്ചതായുള്ള 10 അല്ലെങ്കില്‍ +2 സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് പ്രാദേശികഭാഷാ ടെസ്റ്റില്‍നിന്ന് ഒഴിവാകാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നിശ്ചിത മെഡിക്കല്‍ യോഗ്യതയുണ്ടായിരിക്കണം. ഓണ്‍ലൈന്‍ പരീക്ഷയില്‍ ജനറല്‍/ഫിനാന്‍ഷ്യല്‍ അവയര്‍നസ്, ജനറല്‍ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, റീസണിങ് എബിലിറ്റി ആന്‍ഡ് കംപ്യൂട്ടര്‍ ആപ്റ്റിറ്റിയൂഡ് എന്നീ വിഷയങ്ങളില്‍നിന്ന് 25 വീതം ചോദ്യങ്ങളുണ്ടാകും. ഒരുമണിക്കൂറാണ് പരീക്ഷ. മാര്‍ക്ക്: 100.

പരീക്ഷാകേന്ദ്രങ്ങള്‍: ആലപ്പുഴ, കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളിലാണ് കേരളത്തിലെ പരീക്ഷാകേന്ദ്രം. ലക്ഷദ്വീപില്‍ കവരത്തി പരീക്ഷാകേന്ദ്രമാണ്.
വിവരങ്ങള്‍ക്ക്: www.sbi.co.in കാണുക. അവസാന തീയതി: ജൂലായ് 26.

Related Articles

Back to top button