IndiaLatest

പ്രതിദിനം ഒരു കോടി ആളുകള്‍ക്ക് വാക്‌സിന്‍ കുത്തിവെയ്പ്പ് നല്‍കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി കേന്ദ്ര സര്‍ക്കാര്‍. വാക്സിനേഷന്‍ പ്രക്രിയ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജൂലൈ പകുതി മുതലോ ഓഗസ്റ്റ് ആദ്യം മുതലോ പ്രതിദിനം ഒരു കോടി ആളുകള്‍ക്ക് കുത്തിവെയ്പ് നല്‍കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. കോവിഡ് വാക്സിനേഷന്‍ സംബന്ധിച്ച ദേശീയ ടാസ്‌ക് ഫോഴ്‌സ് ചെയര്‍പേഴ്‌സണ്‍ എന്‍.കെ അറോറയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതിദിന വാക്‌സിനേഷന്‍ വര്‍ധിപ്പിക്കുന്നതിനെ കുറിച്ച്‌ സര്‍ക്കാര്‍ വൃത്തങ്ങള്‍ ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് വിവരം. ഓഗസ്റ്റ് മാസത്തോടെ രാജ്യത്ത് പ്രതിമാസം 20-25 കോടി വാക്സിന്‍ ഡോസുകള്‍ ലഭിക്കുമെന്നും 5-6 കോടി ഡോസുകള്‍ മറ്റ് ഉത്പാദന യൂണിറ്റുകളില്‍ നിന്നോ അല്ലെങ്കില്‍ അന്തര്‍ ദേശീയ വാക്സിന്‍ ഉത്പാദകരില്‍ നിന്നോ പ്രതീക്ഷിക്കുന്നുവെന്നും എന്‍ കെ അറോറ പറഞ്ഞു.

റഷ്യയുടെ സ്പുട്‌നിക് വാക്സിന്റെ പ്രാദേശിക ഉല്‍പാദനവും ഉടന്‍ ആരംഭിക്കുന്നതിനാല്‍ ഈ വാക്‌സിനും ലഭ്യമാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഫൈസര്‍, മൊഡേണ വാക്സിനുകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലെത്തിയാല്‍ ലഭ്യത ഇനിയും വര്‍ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതെല്ലാം കണക്കിലെടുത്താന്‍ പ്രതിദിന വാക്‌സിനേഷന്‍ ഒരു കോടിയിലേക്ക് വര്‍ധിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.

Related Articles

Back to top button