LatestThiruvananthapuram

അങ്കണവാടിയില്‍ ആഴ്ചയില്‍ രണ്ട് ദിവസം പാലും മുട്ടയും

“Manju”

തിരുവനന്തപുരം ; അങ്കണവാടിയിലെ കുഞ്ഞുങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നത് ലക്ഷ്യം വച്ചുകൊണ്ട് ഭക്ഷണമെനുവില്‍ മാറ്റം വരുത്തിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേരളത്തിലെ കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനും വിശപ്പുരഹിത ബാല്യം എന്ന സുസ്ഥിര വികസനമെന്ന ലക്ഷ്യം കൈവരിക്കുന്നതിനുമാണ് പുതിയ നീക്കം. പദ്ധതിക്ക് 61.5 കോടി രൂപയും വകയിരുത്തി.

കൊവിഡ് മൂലം മാതാപിതാക്കളില്‍ ഒരാളെയോ ഇരുവരേയോ നഷ്ടപ്പെടുന്ന കുട്ടിക്ക് സമഗ്രമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. കുട്ടിയുടെ പേരില്‍ മൂന്ന് ലക്ഷം രൂപ നിക്ഷേപിക്കും. ഓരോ കുട്ടിക്കും 18 വയസ് തികയും വരെ പ്രതിമാസം 2000 രൂപ അനുവദിക്കും. പദ്ധതിക്കായി ഈ വര്‍ഷം രണ്ട് കോടി രൂപ നീക്കി വച്ചു. ഇടുക്കി ജില്ലയില്‍ ചില്‍ഡ്രന്‍സ് ഹോമും ആരംഭിക്കുന്നതിനായി 1.3 കോടി രൂപ വകയിരുത്തി.

Related Articles

Back to top button