India

ഇലക്ട്രിക് വാഹന രജിസ്‌ട്രേഷൻ പുതുക്കൽ ഫീസ് ഒഴിവാക്കി

“Manju”

ന്യൂഡൽഹി: ഇലക്ട്രിക് വാഹനങ്ങൾക്കുള്ള രജിസ്‌ട്രേഷൻ പുതുക്കുന്നതിനുള്ള ഫീസ് ഒഴിവാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം. ഇത് സംബന്ധിച്ച് കരട് വിജ്ഞാപനം പുറത്തിറക്കി. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ് നടപടി. ഇ-മൊബിലിറ്റി വർദ്ധിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ് നടപടിയെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കുന്നതിന് ഫീസ് ഒഴിവാക്കുകയാണെന്ന് കരട് വിജ്ഞാപനത്തിൽ പറയുന്നു. ഇതിൽ എതിരഭിപ്രായമുള്ളവർ ഒരുമാസത്തിനുള്ളിൽ ഗതാഗത മന്ത്രാലയത്തെ അറിയിക്കണം. പൊതുജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കുകയുള്ളൂ എന്നും കേന്ദ്രസർക്കാർ അറിയിച്ചു.

അതേസമയം ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികളാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി വാഹനങ്ങൾക്ക് സബ്‌സിഡി പോലുള്ള പദ്ധതികളും സർക്കാർ ഒരുക്കിയിട്ടുണ്ട്.

 

Related Articles

Back to top button