IndiaKeralaLatest

പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കും

“Manju”

പുതുച്ചേരിയിൽ സർക്കാർ രൂപീകരണത്തിന് മുതിരാതെ ബി.ജെ.പി; രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കും | BJP, Allies Won't Stake Claim In Puducherry, President's Rule Likely | Madhyamam
പുതുച്ചേരി: വി. നാരായണ സ്വാമിയുടെ നേതൃത്വത്തിലുണ്ടായിരുന്നു കോണ്‍ഗ്രസ് മുന്നണി സര്‍ക്കാറിനെ കുതിരക്കച്ചവടത്തിലൂടെ അധികാരത്തില്‍ നിന്ന് ഇറക്കിയിട്ടും പുതുച്ചേരിയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമിക്കാതെ ബി.ജെ.പിയും സഖ്യകക്ഷികളും. ബി.ജെ.പി സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കിയതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാഷ്ട്രപതി ഭരണത്തിനുള്ള ലെഫ്റ്റനന്‍റ് ഗവര്‍ണറുടെ കത്തില്‍ കേന്ദ്ര മന്ത്രിസഭ ഇന്ന് തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ, രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബി.ജെ.പി തീരുമാനം. കോ​ണ്‍​ഗ്ര​സ്​ സ​ര്‍​ക്കാ​റി​നെ അ​ട്ടി​മ​റി​ച്ച്‌​ ഭ​ര​ണ​ത്തി​ലേ​റു​ന്ന​ത്​ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​രി​ച്ച​ടി​യാ​യേ​ക്കു​മെ​ന്നാ​ണ്​ ഇ​വ​രു​ടെ വി​ല​യി​രു​ത്ത​ല്‍.
തിങ്കളാഴ്ചയാണ് നാരായണസ്വാമി സര്‍ക്കാറിന് സഭയില്‍ ഭൂരിപക്ഷം നഷ്ടമായത്. അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാരും ഒരു ഡി.എം.കെ എം.എല്‍.എയും രാജിവെച്ചതോടെയാണ് സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടമായത്. ഇവരില്‍ രണ്ട് പേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നുകഴിഞ്ഞു. മറ്റുള്ളവരും ബി.ജെ.പിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാ​ഷ്​​ട്ര​പ​തി​ഭ​ര​ണം ആ​റു മാ​സ​ക്കാ​ലം​വ​രെ നീ​ട്ടി​ക്കൊ​ണ്ടു​പോ​യി തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്താ​നാ​ണ്​ ബി.​ജെ.​പി ഉ​ന്ന​ത കേ​ന്ദ്ര​ങ്ങ​ളു​ടെ നീ​ക്കം. രാ​ഷ്​​ട്ര​പ​തി​ഭ​ര​ണ​കാ​ല​യ​ള​വി​ല്‍ കൂ​ടു​ത​ല്‍ ക്ഷേ​മ​പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കി ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ​മാ​ര്‍​ജി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. ഉ​ട​ന​ടി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്തി​യാ​ല്‍ കോ​ണ്‍​ഗ്ര​സ്-​ഡി.​എം.​കെ മു​ന്ന​ണി സ​ഹ​താ​പ​ത​രം​ഗ​ത്തി​ലൂ​ടെ നേ​ട്ട​മു​ണ്ടാ​ക്കി​യേ​ക്കു​മെ​ന്നും ബി.​ജെ.​പി കേ​ന്ദ്ര​ങ്ങ​ള്‍​ക്ക്​ ആ​ശ​ങ്ക​യു​ണ്ട്.

Related Articles

Back to top button