KeralaLatest

ചെന്നിത്തലയുടേയും മുല്ലപ്പള്ളിയുടേയും വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം

“Manju”

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ഡില്‍ എല്‍ഡിഎഫിന് ജയം. തൃപ്പെരുന്തുറ പഞ്ചായത്തിലെ വാര്‍ഡ് 14ല്‍ എല്‍ഡിഎഫിലെ കെ വിനു ആണ് ജയിച്ചത്.

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വാര്‍ഡിലും എല്‍ഡിഎഫിന് ജയം. എല്‍ജെഡി സ്ഥാനാര്‍ഥിയാണ് ജയിച്ചത്. അഴിയൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡാണിത്.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ സ്വന്തം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി ജയിച്ചു. അത്തോളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ മത്സരിച്ച ബൈജു കൂമുള്ളിയാണ് വിജയിച്ചത്. അമ്ബത്തിയെട്ടു വോട്ടിനാണ് ജയം. ഇടതു ആധിപത്യമുള്ള അത്തോളിയില്‍ ഇത് ആദ്യമായാണ് ബിജെപി വിജയം നേടുന്നത്.

അതേസമയം, ഉള്ള്യേരി പഞ്ചായത്തില്‍ കെ സുരേന്ദ്രന്റെ സഹോദരന്‍ തോറ്റു. ഉള്ള്യേരി പഞ്ചായത്ത് ആറാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി കെ ഭാസ്‌കരന്‍ ആണ് പരാജയപ്പെട്ടത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഎമ്മിലെ അസൈനാര്‍ 89 വോട്ടിന് ഇവിടെ ജയിച്ചു. 441 വോട്ടാണ് അസൈനാറിന് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി ഷെമീര്‍ നളന്ദയ്ക്ക് 289 വോട്ട് ലഭിച്ചു.

തൃശൂരില്‍ സിറ്റിങ് സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥി. ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥിയായ ബി ഗോപാലകൃഷ്‌ണന്‍ 241 വോട്ടുകള്‍ക്കാണ് തോറ്റത്. കുട്ടന്‍കുളങ്ങര ഡിവിഷനില്‍ നിന്നാണ് ഗോപാലകൃഷ്‌ണന്‍ മത്സരിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി എകെ സുരേഷിനോടാണ് ഗോപാലകൃഷ്‌ണന്‍ തോല്‍വി സമ്മതിച്ചത്. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Related Articles

Back to top button